വൈറ്റില ഫ്ലാറ്റ് ബലക്ഷയം; ഒരൊറ്റ സ്ഫോടനത്തിലൂടെ രണ്ട് ഫ്ലാറ്റുകളും പൊളിക്കും, പത്തു സെക്കന്‍റിൽ 26 നിലകൾ തവിടുപൊടിയാകും; മെട്രോ റെയിൽ വെല്ലുവിളി

എറണാകുളം വൈറ്റിലയിലെ ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് സമുച്ചയം ആറുമാസത്തിനുളളിൽ പൊളിച്ചുനീക്കും. പരിശോധനയിൽ ബലക്ഷയം കണ്ടെത്തിയതിനാലാണ് പൊളിച്ചു നീക്കാൻ നടപടി. മരട് ഫ്ലാറ്റ് പൊളിച്ചുനീക്കിയ മൂന്നു കമ്പനികളാണ് കെട്ടിടം പരിശോധിച്ച ശേഷം ഇക്കാര്യം അറിയിച്ചത്. തൊട്ടടുത്തു തന്നെ മറ്റൊരു ഫ്ലാറ്റ് സമുച്ചയമുളളതും സമീപത്ത് കൂടി മെട്രോ റെയിൽവേ ലൈൻ കടന്നുപോകുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്.

മരട് ഫ്ലാറ്റുകൾ പൊളിച്ച അതേ മാതൃകയിൽത്തന്നെ ചന്ദർ കുഞ്ജ് ഫ്ളാറ്റുകളും പൊളിച്ചുനീക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ധരായ സൗത്താഫ്രിക്കയിലെ എഡിഫസ് കമ്പനി, ചെന്നെയിലെ വിജയാ സ്റ്റീൽസ് തുടങ്ങിയവർ അറിയിച്ചിരിക്കുന്നത്. ആറുമാസത്തെ സമയം വേണം. ഒരൊറ്റ സ്ഫോടനത്തിലൂടെ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിച്ചുനീക്കാം. പത്തു സെക്കന്‍റിനുളളിൽ 26 നിലകൾ തവിടുപൊടിയാകും. അവിശ്ടങ്ങൾ നീക്കാൻ മൂന്നുമാസം കൂടി വേണ്ടിവരും.

ഇതേസ്ഥലത്തുതന്നെ പുതിയഫ്ലാറ്റ് സമുച്ചയങ്ങൾ നിർ‍മിക്കാം. ചന്ദർ കുഞ്ച് അപ്പാർട് മെന്‍റിലെ ബി,സി ബ്ലോക്കുകളാണ് പൊളിക്കുന്നത്. എ ബ്ലോക്ക് അതേപടി നിലനിർത്തും. ഫ്ലാറ്റ് സമുച്ചയം അപകടാവസ്ഥായിലാണെന്ന് പൊളിക്കൽ കമ്പനികൾ അറിയിച്ചു. താമസക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ട്. പൊളിക്കുന്നത് സംബന്ധിച്ച് വിദഗ്ധ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ച ശേഷമാകും ഇതിനാലുളള കരാർ അടക്കമുളള നടപടികളിലേക്ക് കടക്കുക.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്