ആദ്യം വോട്ട് എണ്ണണം, യുഡിഎഫ് ജയിക്കണം; ബാക്കി ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടത് : രമേശ് ചെന്നിത്തല

സമൂഹ മാധ്യമങ്ങളിലൂടെയല്ല അല്ല കോൺഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങൾ അനാവശ്യമാണെന്നും വോട്ട് എണ്ണുന്നതിന് മുൻപ് ഇത്തരം വിവാദങ്ങളിൽ അർത്ഥമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

‘ആദ്യം വോട്ട് എണ്ണണം, യുഡിഎഫ് ജയിക്കണം. ബാക്കി കാര്യങ്ങൾ ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടത്. നിലവിലെ വിവാദങ്ങൾ പ്രവർത്തകരുടെ മനോവീര്യം തകർക്കും. വിവാദങ്ങളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞു നിൽക്കണം’, രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരൻ തന്റെ നല്ല സുഹൃത്താണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ തളളി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്തെത്തി. നാലാം തീയതി ഫലം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിന് ഒരു സിസ്റ്റവും നേതാക്കളുമുണ്ടെന്നും എല്ലാവരും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Latest Stories

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്ന് ഗൗരവ് ഗൊഗോയ്; 'വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ആയുധമായി ഉപയോഗിക്കുന്നു, ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്'

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; ഇരുവരുടെയും മൊഴി രേഖപ്പെടുത്തും

ലഷ്‌കറെ തൊയിബ സ്ഥാപക അംഗമായ ഭീകരന്‍ ആമിര്‍ ഹംസയ്ക്ക് പാകിസ്ഥാനില്‍ വെടിയേറ്റു; നില അതീവ ഗുരുതരം, ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല

കേരളത്തില്‍ യുഡിഎഫ് തരംഗം, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് സണ്ണി ജോസഫ്; 'ഫലം വന്ന ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും, ചേരി തിരിഞ്ഞുള്ള പോര് നിര്‍ത്തണം'

വനിതാ സംവരണ ബില്‍ അവതരിപ്പിക്കാന്‍ വോട്ടെടുപ്പില്‍ അനുമതി, 131ാം ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കാനും അനുമതി; ഇപ്പോള്‍ കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം

കേരളം പൊള്ളുന്ന ചൂടിൽ തന്നെ! 12 ജില്ലകളിൽ മുന്നറിയിപ്പ്

ലോക്സഭ 850: വികസനത്തെ ശിക്ഷിക്കുന്ന ജനസംഖ്യാ രാഷ്ട്രീയം — ഇന്ത്യയുടെ ഫെഡറൽ കരാറിന്റെ അഴിച്ചുപണി

ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്, അതിനപ്പുറമൊന്നുമില്ല : കെ. സി. വേണുഗോപാൽ

വിഷു ആഘോഷിക്കുന്നതിനിടെ ഗുണ്ട് കൈയിലിരുന്ന് പൊട്ടിത്തെറിച്ചു; ഹൃദയാഘാതത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം

അനുമതിയില്ലാതെ ചെന്നൈ ടി നഗറിൽ റോഡ് ഷോ നടത്തി; വിജയ്‍ക്കെതിരെ കേസ്