വോട്ട് ചെയ്താൽ ഒരു രൂപയ്ക്ക് പുട്ടുപൊടി സമ്മാനം; വ്യത്യസ്തമായ ഓഫറുമായി സപ്ലൈകോ

വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്തമായ ബോധവത്കരണ ക്യാമ്പയിനുമായി സപ്ലൈക്കോ. ഏപ്രിൽ 9ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടിയാണ് സപ്ലൈക്കോയുടെ പ്രോത്സാഹന സമ്മാനം. വോട്ടു ചെയ്തതിന് തെളിവായി വിരലിൽ തേയ്ക്കുന്ന മഷി പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നൽകുക.

എന്നാൽ ഒരു നിബന്ധന കൂടിയുണ്ട്. സപ്ലൈക്കോയിൽ നിന്നും ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കായിരിക്കും ഒരു രൂപയ്ക്ക് പുട്ടുപൊടി ലഭിക്കുക.

സിറ്റസ്റ്റമാറ്റിക്ക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആൻഡ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ(സ്വീപ്), ജില്ലാ ഭരണകൂടം, സപ്ലൈക്കോ എന്നിവ സംയുക്തമായാണ് ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന ടാഗ് ലൈനോടെ തെരഞ്ഞെടുപ്പ് ബോധവത്കരണ ക്യാമ്പയിൻ നടത്തുന്നത്. ഏപ്രിൽ 10,11 തീയതികളിൽ സപ്ലൈക്കോയിൽ നിന്നും സാധനം വാങ്ങുന്നവർക്കാണ് ഓഫർ.

Latest Stories

'ഒരുപാട് സമയം സംസാരിക്കരുത്', സഭയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വം; എംപിമാർക്ക് മുന്നറിയിപ്പ് നൽകി സ്പീക്കർ

ഇന്ധന സർചാർജ് 10,000 രൂപ വരെ കൂട്ടി ഇൻഡിഗോ; പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

സ്ത്രീയുടെ ശരീരം കരാറാക്കുന്ന സിസ്റ്റം: മിണ്ടാതിരിക്കാൻ നിർബന്ധിക്കുന്ന അധികാരവും പൊളിഞ്ഞുപോകുന്ന മൗനവും”

രണ്ട് പുസ്തകങ്ങളിലായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി മുഖ്യമന്ത്രി; കേവല ദാരിദ്ര്യം ഇല്ലാതാക്കും, എല്ലാ ക്ഷേമ പെന്‍ഷനുകളും 3000 രൂപയായി വര്‍ദ്ധിപ്പിക്കും, കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ്ണ പരിരക്ഷ ഉറപ്പാക്കും

കട്ട കലിപ്പിൽ സഞ്ജീവ് ഗോയങ്ക; പന്തിനെ പരസ്യമായി ശകാരിച്ച് ലക്‌നൗ ഉടമ

ലഹരി വാങ്ങാന്‍ പണം നൽകിയില്ല, ദമ്പതികളുടെ വാടകവീടിന് തീയിട്ട് സഹോദരീ പുത്രന്‍

റെയിൽവേ ട്രാക്കിൽ തലവെച്ച് കിടന്നു: നടൻ മൻസൂർ അലി ഖാനെതിരെ കേസ്

ഇന്ദിര ഗ്യാരന്റിയില്‍ ഊന്നി യുഡിഎഫ് പ്രകടന പത്രിക; സൗജന്യ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ധിപ്പിക്കും

ഇറാനെതിരെയുള്ള യുദ്ധത്തിൽ ഞങ്ങൾ വിജയിച്ചു, എല്ലാ ലക്ഷ്യങ്ങളും അമേരിക്ക നേടി: ഡൊണാൾഡ് ട്രംപ്

കയറിയിറങ്ങി സ്വർണം; കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും മാറ്റം