'വിഴിഞ്ഞം പാര്‍ലമെന്റില്‍ ഉന്നയിക്കണം'; സമര സമിതി നേതാക്കളെ കണ്ട് രാഹുല്‍

വിഴിഞ്ഞം സമര സമിതി നേതാക്കളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് സമരസമിതി ആവശ്യപ്പെട്ടു. തീരജനതയുടെ പ്രശ്‌നങ്ങള്‍ രാഹുലിനെ ബോധ്യപ്പെടുത്തി. തീരശോഷണവും കടലാക്രമണവും മൂലമുള്ള പ്രശ്‌നങ്ങള്‍ രാഹുലിന് ബോധ്യമായെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു.  പദ്ധതി നിര്‍ണമെന്ന ആവശ്യത്തില്‍ രാഹുല്‍ കെപിസിസിയുടെ നിലപാട് തേടി.

രാവിലെ ഏഴിന് നേമത്തുനിന്ന് ആരംഭിച്ച യാത്ര കിള്ളിപ്പാലത്തെത്തിയപ്പോള്‍ മത്സ്യത്തൊഴിലാളി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം യാത്രയുടെ ഭാഗമായി. അടുത്തെത്തിയ കുട്ടികളെ ചേര്‍ത്തുപിടിച്ചു നടന്ന രാഹുല്‍ മത്സ്യത്തൊഴിലാളികളോടു വിവരങ്ങള്‍ ആരാഞ്ഞു.

ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന അപകടത്തിന്റെ വിവരങ്ങള്‍ വേദനയോടെ പങ്കുവച്ച മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിച്ച്, ഏറെ നേരം സംസാരിച്ചാണ് രാഹുല്‍ യാത്ര തുടര്‍ന്നത്.

രാവിലെതന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു പ്രവര്‍ത്തകര്‍ ജാഥയുടെ ഭാഗമാകാനെത്തിയതോടെ നേമം ജംഗ്ഷന്‍ ആവേശക്കടലായി. രാഹുലിനെ കാണാനായി പ്രവര്‍ത്തകര്‍ തിക്കിതിരക്കിയപ്പോള്‍ പൊലീസിനു വടം ഉപയോഗിച്ച് സംരക്ഷണ കവചം തീര്‍ക്കേണ്ടിവന്നു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'