വിഴിഞ്ഞം തുറമുഖ പ്രശ്‌നം പരിഹരിക്കണം; സമരക്കാരുമായി ചര്‍ച്ച നടത്തണം; സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

വിഴിഞ്ഞം തുറമുഖ പ്രശ്‌നം പരിഹരിക്കണമെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിഴിഞ്ഞത്തെ സമരക്കാരുമായി ചര്‍ച്ചകള്‍ നടത്തണം. പ്രശ്‌ന പരിഹാരത്തിനുള്ള സമയം അതിക്രമിച്ചു. ഇന്നത്തെ ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണം. ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്‌നമായി കാണരുതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സഭാ ആസ്ഥാനനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ശശി തരൂരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം, മത്സ്യത്തൊഴിലാളികള്‍ വികസനവിരുദ്ധരല്ലെന്ന് ശശി തരൂര്‍ പറഞ്ഞു. വിഴിഞ്ഞത്ത് വേണ്ടത് സമവായമാണെന്നും പ്രളയത്തില്‍ നമ്മുടെ രക്ഷക്കെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തിരിച്ചെന്ത് ചെയ്തുവെന്ന് നാം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍.

വിഴിഞ്ഞം സമരത്തില്‍ ് നടക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. സിറോ മലബാര്‍ സഭ ആസ്ഥാനമായ എറണാകുളം കാക്കനാട് സെന്റ് മൗണ്ട് തോമസിലെത്തിയാണ് തരൂര്‍ കര്‍ദിനാളിനെ കണ്ടത്. അങ്കമാലി മോണിങ് സ്റ്റാര്‍ കോളജിലെ വിദ്യാര്‍ഥികളുമായുള്ള സംവാദ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

ഇന്നലെ ശശി തരൂര്‍ പത്തനംതിട്ട ജില്ലയില്‍ പര്യടനം നടത്തിയിരുന്നു. പന്തളം ക്ഷേത്രദര്‍ശനത്തോടുകൂടിയാണ് ശശി തരൂരിലെ പത്തനംതിട്ടയിലെ പര്യടനം ആരംഭിച്ചത്. പന്തളത്ത് എത്തിയ തരൂരിനെ മുന്‍ ഡി.സി.സി പ്രസിഡന്റ് പി.മോഹന്‍ രാജിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്