അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ വിജിലന്‍സ്‌

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധന ശക്തമാക്കാനൊരുങ്ങി വിജിലന്‍സ്. അഴിമതി രഹിത കേരളം എന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ച് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം സര്‍ക്കുലര്‍ പുറത്തിറക്കി.

തയ്യാറാക്കുന്ന പട്ടിക നിരന്തരം പുതുക്കും.അഴിമതിക്കാരെ കെണിയില്‍ കുടുക്കി പിടിക്കുന്ന ട്രാപ്പ് കേസുകള്‍ കൂട്ടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഴിമതിക്ക് പേരുകേട്ട വകുപ്പുകളുടെ പട്ടികയും തയ്യാറാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പട്ടിക പ്രകാരമുള്ള ഉദ്യോഗസ്ഥര്‍ക്ക് മേല്‍ വിജിലന്‍സിന്റെ നിരീക്ഷണം എപ്പോഴുമുണ്ടാകും.

വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധനകള്‍ നടത്തിയേക്കും. ഉദ്യോഗസ്ഥരുടെ വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദനം കണ്ടെത്തണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഭീമന്‍ പര്‍ച്ചേസുകളും പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡ് നല്‍കുന്നതടക്കമുള്ള കാര്യങ്ങളും സര്‍ക്കുലറിവല്‍ പരാമര്‍ശിച്ചിട്ടുണ്ട്.

അതേസമയം പുതിയ സോഫ്റ്റ് വെയറും ഡിജിറ്റല്‍ ഉപകരണങ്ങളും നല്‍കി അഴിമതി വിരുദ്ധ പോരാട്ടവും ഹൈടെക്കാക്കും. പര്‍ച്ചേസ്, ഫയലുകളും പണവും കൈമാറ്റമെല്ലാം പരമാവധി ഓണ്‍ലൈനാക്കണം. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വമല്ലാത്ത ഭരണപരമായ പിഴവുകളില്‍ ക്രൂശിക്കപ്പെടരുതെന്നും സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ