ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൗണ്ടിൽ നിക്ഷേപിച്ചത് കള്ളപ്പണം; വി. കെ ഇബ്രാഹിംകുഞ്ഞ് കുറ്റസമ്മതം നടത്തിയതായി വിജിലൻസ്

ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടില്‍ നിക്ഷേപിച്ചത് കള്ളപ്പണമാണെന്ന ആദായനികുതി വകുപ്പിനോട് ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചിരുന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. ആദായനികുതി വകുപ്പിനോടാണ് ഇബ്രാഹിംകുഞ്ഞിന്റെ കുറ്റസമ്മതം. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചത് നികുതി അടക്കാത്ത പണമെന്ന് സമ്മതിച്ച് ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചിരുന്നവെന്നും വിജിലൻസ് അറിയിച്ചു. വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ചന്ദ്രിക പത്രത്തിന്‍റെ അക്കൗണ്ട് മരവിച്ച ഐടി വകുപ്പിന്‍റെ പ്രൊഹിബിഷൻ ഓർഡർ മന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. കൂടാതെ പിഴയടച്ചതിന്‍റെ വിശദാംശങ്ങളും വിജിലന്‍സ് കണ്ടെടുത്തിരുന്നു. എന്നാല്‍ ഈ പണം ചന്ദികയുടെ വരിസംഖ്യയാണെന്നാണ് വിജിലന്‍സിനോട് ഇബ്രാഹിംകുഞ്ഞ് പറഞ്ഞെതെന്നനും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് . അറസ്റ്റിലായതിന് ശേഷവും ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്‍റെ മാനസിക ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന വിജിലൻസ് കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് കോടതി നിര്‍ദ്ദേശം. വിജിലൻസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയും ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയും ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്. അതിനു മുമ്പായി ചൊവ്വാഴ്ച രാവിലെ മെഡിക്കൽ റിപ്പോര്‍ട്ട് കോടതിക്ക് നൽകണമെന്നാണ് വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം.

അതേസമയം പാലാരിവട്ടം പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരടക്കം 17 പേരെ പ്രതി ചേര്‍ത്തു . ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യ നില പരിശോധിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ മുവാറ്റുപുഴ വിജിലന്‍സ് കോടതി ചുമതലപ്പെടുത്തി.

പാലാരിവട്ടം പാലം അഴിമതി കേസില്‍ കരാറുകാരന്‍ മുന്‍കൂറായി പണം അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും വിജിലന്‍സ് പ്രതികളാക്കി.പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതോടെ പ്രതിപ്പട്ടികയില്‍ 17 പേരായി. ഇതിനിടെ ചന്ദ്രിക ദിനപ്പത്രത്തിൽ അക്കൗണ്ടിൽ നിക്ഷേപിച്ച 10 കോടി കള്ളപ്പണമാണെന്ന് ഇബ്രാഹിംകുഞ്ഞ് ആദായനികുതി വകുപ്പിനോട് സമ്മതിച്ചതായി വിജിലൻസ് കോടതിയെ അറിയിച്ചു. നികുതി അടക്കാത്ത പണം എന്നു സമ്മതിച്ച് ആദായനികുതി വകുപ്പുമായി ഇബ്രാഹിംകുഞ്ഞ് ആശയ വിനിമയം നടത്തിയിരുന്നുവെന്നും വിജിലന്സ് കോടതിയെ അറിയിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ