വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയത് അനധികൃത സ്വത്ത്; നടന്‍ കൂടിയായ എഎംവിഐ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

നടന്‍ കൂടിയായ എഎംവിഐ ഉദ്യോഗസ്ഥന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ നടപടി. ഒറ്റപ്പാലം ജോയിന്റ് ആര്‍ടിഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കാസര്‍കോട് സ്വദേശി എം മണികണ്ഠന്റെ വീട്ടിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഇതിന് പിന്നാലെ മണികണ്ഠനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.

സിനിമ താരം കൂടിയായ മണികണ്ഠന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍  1,90,000 രൂപ പിടികൂടിയതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ മാസം ആയിരുന്നു മണികണ്ഠന്റെ ഒറ്റപ്പാലത്തെ വാടക വീട്ടിലും കാസര്‍ഗോഡുള്ള വീട്ടിലും പരിശോധന നടത്തിയത്. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ആയിരുന്നു പരിശോധന നടത്തിയത്.

കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതിന് പിന്നാലെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ രേഖകളും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കോഴിക്കോട്ടെ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ കേസെടുത്തിരുന്നു.

പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. ആട് 2, ജാനകീ ജാനെ, അഞ്ചാം പാതിര എന്നീ ചിത്രങ്ങളില്‍ മണികണ്ഠന്‍ അഭിനയിച്ചിട്ടുണ്ട്.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി