ഭൂമി ക്രമക്കേടിൽ മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം: കോട്ടയം റേഞ്ച് എസ് പി വിനോദ് കുമാറിന് അന്വേഷണ ചുമതല

മാത്യു കുഴൽ നാടൻ എംഎൽഎയ്ക്കെതിരായ വിജിലൻ അന്വേഷണത്തിൽ വിജിലൻസ് കോട്ടയം റേഞ്ച് എസ് പി വിനോദ് കുമാറിന്. അന്വേഷണ ചുമതല.ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് വിജിലൻസിന് അനുമതി ലഭിച്ചിരിക്കുന്നത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയാണ് നികുതി വെട്ടിച്ചാണ് മാത്യൂ കുഴൽനാടൻ ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും സ്വന്തമാക്കിയതെന്ന ആരോപണം ഉന്നയിച്ചത്.

ആരേപണങ്ങളെല്ലാം മാത്യു കുഴൽനാടൻ തള്ളിയിരുന്നെങ്കിലും രഹസ്യപരിശോധന നടത്തിയ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് സർക്കാറിനോട് അനുമതി തേടുകയായിരുന്നു. എന്നാൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നായിരുന്നു മാത്യു ഇതിനെക്കുറിച്ച് പറഞ്ഞത്. വിജിലൻസ് അന്വേഷണം എന്ന് പറഞ്ഞ് തന്നെ തളർത്താനാകില്ലെന്നും എംഎൽഎ പ്രതികരിച്ചിരുന്നു.

ഈ മാസം 20നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടി തട്ടിപ്പ് ശക്തമായി ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മാത്യു കുഴൽനാടനെതിരെ സിപിഎം ഭൂമി ക്രമക്കേട് എന്ന ആരോപണം ഉയർത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ