കാര്‍ കമ്പനിക്കും ഡീലര്‍ക്കും എതിരെ വീഡിയോ; വ്‌ളോഗര്‍ സഞ്ജു ടെക്കിക്ക് കോടതിയുടെ വിലക്ക്

ടാറ്റ കാര്‍ കമ്പനിക്കും ഡീലര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിക്കുന്നതിനു വ്‌ലോഗര്‍ക്കു കോടതിയുടെ വിലക്ക്. ആലപ്പുഴ കലൂര്‍ സ്വദേശി സഞ്ജു ടെക്കി എന്ന വ്‌ലോഗര്‍ക്കാണ് എറണാകുളം സബ് കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

വ്‌ലോഗറെയും ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ കമ്പനികളെയും എതിര്‍ കക്ഷികളാക്കി എന്‍സിഎസ് ഓട്ടോമോട്ടീവ്‌സ് നല്‍കിയ അപേക്ഷയിലാണ് കോടതി നടപടി. കമ്പനിക്കെതിരായി പ്രസിദ്ധീകരിച്ചിട്ടുള്ള വിഡിയോകള്‍ വസ്തുനിഷ്ഠമല്ലെന്നും സഭ്യേതര ഭാഷയിലുള്ളവയാണ് എന്നും കാണിച്ചാണു പരാതിക്കാര്‍ കോടതിയിലെത്തിയത്. ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ വിഡിയോ പ്രസിദ്ധീകരിക്കരുത് എന്നാണു നിര്‍ദേശം.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് സഞ്ജു ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ സഫാരി കാര്‍ വാങ്ങുന്നത്. തന്റെ പുതിയ കാറുമായി ബന്ധപ്പെട്ട ഒട്ടേറെ വീഡിയോ സഞ്ജു യൂട്യൂബില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാഴ്ചകള്‍ മുമ്പാണ് കാറിന്റെ കംപ്ലെയിന്റുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യേക്ഷപ്പെടുന്നത്. സഫാരി കാര്‍ വാങ്ങി പണികിട്ടി, ആര്‍ക്കും ഈ ഗതി വരുത്തകുത് തുടങ്ങിയ തലക്കെട്ടുകളോടെയാണ് വീഡിയോ പങ്കുവച്ചത്.

വാഹനത്തിന്റെ മെക്കാനിക്കല്‍ സംബന്ധിച്ചുള്ള പ്രശ്നങ്ങളെ കുറിച്ചും സഞ്ജു വീഡിയോ പങ്കുവച്ചിട്ടുണ്ട്. കൂടാതെ വാഹനം സര്‍വീസിന് കൊടുത്തതിന് ശേഷവും പ്രശ്നം പരിഹരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചുള്ള വീഡിയോയും പങ്കുവച്ചിട്ടുണ്ട്. വീഡിയോകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കമ്പനി ഡീലര്‍മാര്‍ കോടതിയെ സമീപിച്ചത്.

Latest Stories

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം; സസ്‍പെൻഷൻ നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ

അവന്‍ ഒരു വലിയ പാഠമാണ്, ലോകം അവസാനിച്ചു എന്ന് തോന്നിന്നിടത്തുനിന്നും പുതിയൊരു ലോകം നമുക്ക് വെട്ടിപ്പിടിക്കാം എന്നതിന്‍റെ അടയാളം

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും