വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ്; പിന്നിൽ സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്, കടക്കാർ നിരന്തരം കുടുംബത്തെ ശല്യപ്പെടുത്തിയിരുന്നു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിന് പിന്നിലെ കാരണം സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്. കടക്കാർ പണത്തിനായി നിരന്തരം കുടുംബത്തെ ശല്യപ്പെടുത്തിയിരുന്നുവെന്ന് റൂറൽ എസ്പി കെ എസ് സുദർശനൻ പറഞ്ഞു.ഇതേ തുടർന്ന് ഏറെ നാളായി ആത്മഹത്യ ചെയ്യാൻ കുടുംബം ആലോചിച്ചിരുന്നു. പതിനാല് പേരിൽ നിന്നായി 64 ലക്ഷം രൂപയാണ് കുടുംബം കടം വാങ്ങിയത്. സാമ്പത്തിക ബാധ്യതക്ക് അപ്പുറം മറ്റേതെങ്കിലും കാരണം ഉണ്ടോ എന്ന് പരിശോധിക്കും. ഫർസാനയോട് എന്തെങ്കിലും വിരോധം ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനായിട്ടില്ല. അതേസമയം പ്രതിയുടെ അച്ഛന്റെ മൊഴി എടുക്കുമെന്നും അഫാന്റെ മാനസിക നില പരിശോധിക്കുമെന്നും എസ്പി കെ എസ് സുദർശനൻ പറഞ്ഞു. അഫാന്റേത് അസാധാരണ പെരുമാറ്റം ആണ് അതുകൊണ്ട് തന്നെ മാനസിക വിദഗ്ധരുടെ സാനിധ്യത്തിൽ ചോദ്യം ചെയ്യുമെന്നും എസ്പി കൂട്ടിച്ചേർത്തു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്