സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ജയിക്കുമോയെന്ന് അറിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാറിനോട് മത്സരിക്കണ്ട എന്ന് പറഞ്ഞിരുന്നു. ഈഴവ വോട്ടുകള്‍ മുഴുവന്‍ തുഷാറിന് കിട്ടാന്‍ ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കാനും യാതൊരു സാധ്യതയില്ലെന്നും അദേഹം വ്യക്തമാക്കി. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനല്ല, സിനിമാക്കാരനാണ്. രാഷ്ട്രീയക്കാരന്റെ അടവുകളോ മെയ്‌വഴക്കമോ ഇല്ലാത്തതതിന്റെ എല്ലാ കുഴപ്പങ്ങളും അവിടെ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൊത്തത്തില്‍ വിജയം യുഡിഎഫിനാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ തവണത്തെ സീറ്റിന് സാധ്യത ഇല്ല. തിരുവനന്തപുരത്തും ആലപ്പുഴയിലും നടന്നത് കടുത്ത മത്സരമാണ്. മുന്‍പ് ബിജെപി നേടിയതിനേക്കാള്‍ വോട്ട് ശോഭ സുരേന്ദ്രന് ലഭിക്കും.

ന്യൂനപക്ഷ പ്രീണനവും ഭുരിപക്ഷത്തോട് കാണിക്കുന്ന അവഗണനയും ഇത്തവണത്തെ വോട്ടില്‍ പ്രതിഫലിക്കും. ഭൂരിപക്ഷ സമുദായത്തിന്റേതായ വികാരം വിദ്വേഷമായി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ