തോമസ് കെ തോമസ് പോഴന്‍, എംഎല്‍എ സ്ഥാനം തന്നെ ഔദാര്യം; കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്‍സിപി അധ്യക്ഷന്‍ തോമസ് കെ തോമസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തോമസ് കെ തോമസ് പോഴന്‍ എംഎല്‍എയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തോമസ് കെ തോമസിന് എംഎല്‍എ ആകാനുള്ള യാതൊരു യോഗ്യതയും ഇല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ചേട്ടന്‍ മരിച്ചപ്പോള്‍ കിട്ടിയ സ്ഥാനമാണ്. എംഎല്‍എ സ്ഥാനം കിട്ടിയത് തന്നെ ഔദാര്യമാണ്. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. എസ്എന്‍ഡിപി നൂറ് ശതമാനം പിന്തുണയ്ക്കുമെന്നും കുട്ടനാട്ടിലും അരൂരിലും ഈഴവ സ്ഥാനാര്‍ത്ഥികള്‍ വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പിസി ചാക്കോയ്‌ക്കെതിരെയും വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചു. പിസി ചാക്കോ നില്‍ക്കുന്നിടം നാല് കഷ്ണമാക്കും. ആളില്ല പാര്‍ട്ടിയില്‍ ഏത് ഏഭ്യനും സംസ്ഥാന അധ്യക്ഷന്‍ ആകാം ചാക്കോ വടി വെച്ചിടത്ത് കുട വയ്ക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ കോണ്‍ഗ്രസ് വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശശി തരൂര്‍ വിദ്യാസമ്പന്നനാണെന്നും ആരുടെ കയ്യില്‍ നിന്നും പണം പിരിക്കാത്തയാളാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തരൂരിന പണ്ടേ വളഞ്ഞിട്ട് ആക്രമിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. സത്യങ്ങളെ കണ്ടുപഠിച്ചു അത് പുറത്തു പറയുന്ന ആളാണ് തരൂരെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ