തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ തകർത്ത് മോഷണം

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ തകർത്ത് മോഷണം. പേ ആൻഡ് പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട 19 വാഹനങ്ങളുടെ ചില്ല് തകർത്താണ് മോഷണം. സംഭവത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വാഹനങ്ങളിലുണ്ടായിരുന്ന സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ് ഉള്ളത്. മിക്ക വാഹനങ്ങളുടെയും സൈഡ് ഗ്ലാസുകള്‍ തകര്‍ത്ത നിലയിലാണ്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഒരാള്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുന്നത്‌ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

ഒരു കാറില്‍ രക്തക്കറയുമുണ്ട്. കാര്‍ തകര്‍ക്കുന്നതിനിടയില്‍ അക്രമിക്ക് ചില്ല് കൊണ്ട് പരിക്കേറ്റതാവാം എന്നാണ് പൊലീസിന്റെ നിഗമനം. പേ ആൻഡ് പാർക്കിംഗിലെ മോഷണം സുരക്ഷാവീഴ്ചയാണെന്ന് കാറുടമകള്‍ ആരോപിച്ചു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി