വീണ ജോര്‍ജ് ഡല്‍ഹിയിലേക്ക്; ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തും

ആശാ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വ്യാഴാഴ്ച രാവിലെ വീണ ജോര്‍ജ് ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഡല്‍ഹിയിലേക്ക് പോകും. കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക തുക നല്‍കണമെന്ന് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടും.

ആശാ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. തുക കൂട്ടില്ലെന്ന നിലപാട് സംസ്ഥാനത്തിനില്ലെന്നും ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നുമാണ് വീണ ജോര്‍ജ് അറിയിച്ചത്. രാവിലെ ആറ് മണിക്ക് തിരുവനന്തപുരത്ത് നിന്നാണ് ആരോഗ്യമന്ത്രി ഡല്‍ഹിയിലേക്ക് തിരിക്കുന്നത്.

സന്നദ്ധപ്രവര്‍ത്തകര്‍ എന്ന നിര്‍വചനമടക്കം മാറ്റണമെന്നും ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് വിഷയത്തില്‍ പോസിറ്റീവ് നിലപാടാണ്.ആശമാര്‍ നിരാഹാര സമരത്തിലേക്ക് പോകുന്നത് നിര്‍ഭാഗ്യകരമെന്നും വീണ ജോര്‍ജ് പറഞ്ഞു.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ