ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ത സമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമദ്ധ്യേയാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിക്ക് ഉടന്‍തന്നെ ഡ്രിപ്പ് നല്‍കി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രി ചികിത്സ തേടിയത്. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അര മണിക്കൂറിനുള്ളില്‍ ആശുപത്രി വിടാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ മന്ത്രിക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
തകര്‍ന്ന വീണ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ആരോഗ്യ മന്ത്രിയാമെന്നും അതിനാല്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.