മത്സരിക്കാൻ താല്‍പ്പര്യമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു; പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് വീണ ജോർജ്‌

മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ആറന്മുളയിലെ തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തി. മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു എന്നും തന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു എന്നുമാണ് വീണാ ജോര്‍ജ് പറഞ്ഞത്.

സ്ഥാനാര്‍ത്ഥി മോശമായിരുന്നു എന്നതുള്‍പ്പെടെയുളള വ്യക്തിപരമായ വിമര്‍ശനങ്ങളോടായിരുന്നു അവരുടെ പ്രതികരണം. ഒഴിവാക്കണമെന്ന ആവശ്യം ജില്ലാ നേതൃത്വം അംഗീകരിച്ചില്ലെന്നും സ്ഥാനാര്‍ത്ഥിയാകാന്‍ മറ്റാരും ഇല്ല എന്നാണ് ജില്ലാ നേതൃത്വം അറിയിച്ചതെന്നും വീണാ ജോര്‍ജ് പറഞ്ഞു. 2016-ല്‍ എ പത്മകുമാര്‍ വീണാ ജോര്‍ജിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായും ഇത്തവണയും വീണാ ജോര്‍ജിനെ പരാജയപ്പെടുത്താന്‍ ശ്രമം നടന്നെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

‘മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ ആദ്യം തന്നെ അറിയിച്ചിരുന്നു. എന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ല. സ്ഥാനാര്‍ത്ഥിയാകാന്‍ മറ്റാരുമില്ല എന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് സ്ഥാനാര്‍ത്ഥിയാക്കി. എന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ മണ്ഡലം സെക്രട്ടറി സ്ഥാനം ഓമല്ലൂര്‍ ശങ്കരന്‍ സ്വയം ഒഴിഞ്ഞിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിക്ക് താല്‍പ്പര്യം ഇല്ലാത്തതിനാലാണ് ഒഴിവാക്കിയത് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി. നിര്‍ബന്ധിച്ച് സ്ഥാനാര്‍ത്ഥിയാക്കിയ ശേഷമാണ് ഇത്തരം വിമര്‍ശനങ്ങള്‍. എല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിക്കും’ എന്നാണ് വീണാ ജോര്‍ജ് പറഞ്ഞത്.

Latest Stories

'മുഖ്യമന്ത്രി ഉപയോഗിക്കുക വി എന്‍ വാസവന്‍ ഉപയോഗിച്ച കാര്‍, യുഡിഎഫ് മന്ത്രിമാര്‍ക്ക് പഴയ കാര്‍'; പുതിയ കാറുകള്‍ വാങ്ങേണ്ടന്ന് തീരുമാനം

ഹോർമുസ് കടക്കാൻ കപ്പലുകൾ പണം കൊടുക്കണം; പുതിയ നീക്കവുമായി ഇറാൻ; ഇറാനെ എതിർത്ത രാജ്യങ്ങൾക്ക് കടലിടുക്ക് കടക്കാൻ അനുമതി നൽകില്ല

'സ്റ്റേഷൻ ഭരണം എസ്ഐമാർക്ക്, പഴയ സർക്കിൾ സംവിധാനം കൊണ്ടുവരും'; പൊലീസിൽ വൻ അഴിച്ച് പണിക്ക് പുതിയ സർക്കാർ

ഇങ്ങനത്തെ സെലിബ്രേഷൻ ബിസിസിഐ നിരോധിക്കണം, ഇതൊക്കെ മാസ്സ് ആണെന്നാണ് അവന്മാരുടെ വിചാരം: അംബാട്ടി റായുഡു

10 ലക്ഷത്തിന് നീറ്റ് ചോദ്യപേപ്പർ വാങ്ങി ബിജെപി നേതാവ്; എന്നിട്ടും മകന് ലഭിച്ചത് 720ൽ 107 മാർക്ക് മാത്രം

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം; അപകടം പുലര്‍ച്ചെയോടെ

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കും

വി ഡി സതീശന്‍ മന്ത്രിസഭയില്‍ ചെന്നിത്തലയ്ക്ക് ആഭ്യന്തരം; മന്ത്രിസ്ഥാനം ഉറപ്പിച്ച് കെ മുരളീധരനും സണ്ണി ജോസഫും ബിന്ദു കൃഷ്ണയും എം ലിജുവും

'തോൽപ്പിച്ചത് പെരുമാറ്റം, പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല'; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; അതിശക്തമായ കാറ്റിനും മഴയക്കും സാധ്യത