വീണാ വിജയന്റെ കമ്പനി ജിഎസ്ടി അടച്ചുവെന്ന് സ്ഥിരീകരിച്ച് ധനവകുപ്പ്; നികുതി അടച്ചതിന്റെ വിശദാംശങ്ങൾ പുറത്ത് വിടില്ല

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സലോജിക്‌ നികുതി അടച്ചുവെന്ന് സ്ഥിരീകരിച്ച് ധനവകുപ്പ്. സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ജിഎസ്ടി അടച്ചത്. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണർ ധനമന്ത്രിക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് ലഭിച്ച വിവരം ധനവകുപ്പ് സ്ഥിരീകരിച്ചു. എന്നാൽ നികുതി അടച്ചതിന്റെ വിശദാംശങ്ങൾ പുറത്ത് വിടില്ല.

നികുതിയടച്ചത് കേരളത്തിന് പുറത്താണെന്നും നികുതി വകുപ്പിന്റെ റിപ്പോർട്ടിൽ പരാമർശിച്ചു. മാത്യു കുഴൽ നാടൻ എംഎൽഎയുടെ പരാതിയിലാണ് പരിശോധന നടത്തിയത്. നികുതിദായകന്റെ വിവരങ്ങൾ പുറത്ത് വിടാൻ നിയമ തടസം ഉണ്ടെന്ന് ധനവകുപ്പ് വ്യക്തമാക്കി. വിശദാംശങ്ങൾ ലഭിക്കാത്തതിനാൽ നികുതി അടച്ച തീയതി വ്യക്തമല്ല.

വീണാ വിജയന്റെ കമ്പനിയായ എക്സലോജിക്, സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ വീണ അനധികൃതമായാണ് പണം കൈപ്പറ്റിയതെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ വീണ ജിഎസ്ടി അടച്ചുവെന്ന് സ്ഥിരീകരിച്ചതോടെ അനധികൃതമായാണ് പണം കൈപ്പറ്റിയതെന്ന ആരോപണം അവസാനിക്കും. എന്നാൽ എപ്പോഴാണ് ജിഎസ്ടി അടച്ചതെന്ന് ഇനി വ്യക്തമാകണം. വിവാദം ഉയർന്നതിന് ശേഷമാണോ ഐജിഎസ്ടി അടച്ചതെന്നതാണ് അറിയേണ്ടത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ