'വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവൻ, വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയാണ്'; വിമർശിച്ച് എം വി ഗോവിന്ദൻ

റാപ്പർ വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവൻ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജാതിക്കെതിരായ പ്രവർത്തനമാണ് വേടൻ്റേതെന്ന് പറഞ്ഞ എം വി ഗോവിന്ദൻ വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവനാണെന്നും വേട്ടയാടാൻ സമ്മതിക്കില്ലെന്നും കൂട്ടിച്ചേർത്തു. റാപ്പർ വേടനെതിരായ വിമർശനങ്ങളിൽ പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.

വേടൻ്റേത് കലാഭാസമാണെന്ന് പറഞ്ഞ ആർഎസ്എസ് മുഖമാസികയായ കേസരിയുടെ മുഖ്യപത്രാധിപർ ഡോ. എൻ ആർ മധുവിനായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. ”കഞ്ചാവ് പിടിച്ച സംഭവത്തിൽ വേടൻ തെറ്റ് പറ്റിയെന്ന് സമ്മതിച്ചതാണ്, അത് അവിടെ തീരണ്ടതാണ്. വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയുണ്ടാകുന്നു. വേടനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തപ്പോൾ പാർട്ടി വേടനൊപ്പം നിന്നു. റാപ്പ് സംഗീതത്തിലൂടെ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആർ എസ് എസ് പറയുന്നു. ആർ എസ് എസിന് എന്ത് കല?,വേടൻ തന്നെ എഴുതി പാടുന്ന പാട്ടിന് കരുത്തുണ്ട്”- എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

പുല്ലിപ്പല്ല് വിവാദത്തിൽ വേടനെതിരായ കേസ് വേണ്ടാത്ത ഇടപെടലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ വേണ്ടാത്ത ഇടപെടലാണ് നടത്തിയത്. സവർണ ബോധമുള്ളവരാണ് പിന്നിലെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. അതേസമയം വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെനന്നായിരുന്നു മധു പറഞ്ഞത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു വേടനെതിരായ എൻ.ആർ മധുവിന്റെ പ്രസംഗം. വളർന്നു വരുന്ന തലമുറയിലേക്ക് വേടൻ വിഷം കുത്തിവെക്കുന്ന കലാഭാസമാണ് വേടൻ കാണിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.

വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും മധു പറഞ്ഞു. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞു. വിഘടനവാദ സാഹിത്യം വളർന്നുവരുന്ന തലമുറയിലേക്ക് പടർത്തുകയാണ് ലക്ഷ്യം എന്നും ഇത്തരക്കാർ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നത് തടയണമെന്നും എൻ. ആർ മധു പറഞ്ഞിരുന്നു. അതേസമയം വേടനെതിരെ നടത്തിയ വിവാദ പ്രസംഗത്തില്‍ എന്‍ ആര്‍ മധുവിനെതിരെ പൊലീസ് കേസും എടുത്തിടുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് കൊല്ലം കിഴക്കേ കല്ലട പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192 വകുപ്പ് പ്രകാരമാണ് കേസ്. കലാപ ആഹ്വാനത്തിന് ശ്രമിച്ചുവെന്നാണ് എഫ് ഐ ആര്‍.

Latest Stories

ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ യൂടേണ്‍; ആചാര സംരക്ഷണത്തെ അനുകൂലിക്കും, നാളെ സുപ്രീം കോടതിയില്‍ നിലപാടറിയിക്കും

ആര്‍ത്തവ അവധി നിയമപരമായി നിര്‍ബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കും; തൊഴിലുടമകളുടെ നിലപാട് അറിയാതെ നിയമം കൊണ്ടുവരുന്നത് അപകടകരമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സെഞ്ചുറി നേടാൻ സഞ്ജുവിനോട് ഞാൻ പറഞ്ഞു, പക്ഷെ അവന്റെ സന്തോഷം ടീമിനായി റൺസ് നേടുക എന്നതായിരുന്നു: സിതാൻഷു കോട്ടക്

ഇറാഖില്‍ യുഎസ് സൈനിക വിമാനം തകര്‍ന്നുവീണു; മൊജ്തബ ഖമനേയി ഏതെങ്കിലും രൂപത്തില്‍ ബാക്കിയുണ്ടാവുമെന്ന് ട്രംപ്; ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ വധിച്ചെന്ന് നെതന്യാഹു

'കുലംകുത്തികളെ കാലം വര്‍ഗ വഞ്ചകനെന്ന്' വിളിക്കും; ജി സുധാകരനെതിരെ പ്രതിഷേധ ബാന്നറുകള്‍, സൈബര്‍ വിമര്‍ശനങ്ങള്‍; വര്‍ഗ വഞ്ചകനെന്ന് വിളിച്ച പോസ്റ്ററുകള്‍ പാര്‍ട്ടി അറിവോടെയല്ലെന്ന് ജില്ലാ സെക്രട്ടറി

449 കി.മീ റേഞ്ചുള്ള ഇലക്‌ട്രിക് കാറിന് 70,000 രൂപയുടെ ഓഫർ; ഇത് നെക്സോൺ ഇവിയ്ക്കെതിരെയുള്ള എംജിയുടെ മാസ്റ്റർ പ്ലാൻ

ദക്ഷിണാഫ്രിക്ക കാണിച്ചത് മണ്ടത്തരം, ഇന്ത്യയെ പുറത്താക്കാനുള്ള ഏക വഴി അവർ നഷ്ടമാക്കി: മൈക്കിൾ വോൺ

ഹോർമുസ് കടലിടുക്ക്: യുദ്ധത്തിന്റെ ഭൂപടങ്ങൾക്കപ്പുറം മനുഷ്യരുടെ ജീവിതങ്ങൾ

'രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കും'; അമേരിക്കയ്ക്ക് ഭീഷണിയുമായി മൊജ്തബ ഖമനയി

'കണ്ണൂര്‍ എന്റെ ഹൃദയരക്തം, കടന്നുവന്ന കനല്‍ വഴികള്‍ മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കും, എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളാണ്'; സീറ്റ് വിവാദങ്ങള്‍ക്കിടയില്‍ വൈകാരിക കുറിപ്പുമായി കെ സുധാകരന്‍