നാലുവോട്ടിനുവേണ്ടി എന്തിനും മടിയില്ലാത്തവരാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 'മുഖ്യമന്ത്രിയെ ഫെയ്‌സ്ബുക്ക് വഴിയല്ല, നേരിട്ടുള്ള സംവാദത്തിനാണ് ക്ഷണിച്ചത്, ഇപ്പോള്‍ചോദിക്കുന്ന ചോദ്യത്തിനല്ല നാളെ മറുപടി പറയുന്നത്'

മുഖ്യമന്ത്രിയുമായി ഫെയ്‌സ്ബുക്ക് വഴിയല്ല നേരിട്ടുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഫെയ്‌സ്ബുക്ക് സംവാദത്തില്‍ ഇപ്പോള്‍ ചോദിക്കുന്ന ചോദ്യത്തിനല്ല നാളെ മറുപടി പറയുന്നതെന്നും വേറെ വിഷയത്തിലാണ് മറുപടിയെന്നും വി ഡി സതീശന്‍ പറഞ്ഞു. നാലുവോട്ടിനുവേണ്ടി എന്തിനും മടിയില്ലാത്തവരാണ് സിപിഎമ്മെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വിഴിഞ്ഞം തുറമുഖം, ഗെയില്‍ പൈപ്പ്‌ലൈന്‍, കൊച്ചി മെട്രോ തുടങ്ങിയ വികസനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തങ്ങള്‍ തയ്യാറാണ്. ശബരിമല സ്വര്‍ണക്കൊള്ള, ഡീല്‍ വിവാദം പോലുള്ള വിഷയങ്ങളിലും സംവാദത്തിന് ഒരുക്കമാണ്.

നാലുവോട്ടിനുവേണ്ടി ആര്‍.എസ്.എസുമായും ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും പിഡിപിയുമായും കൂട്ടുകൂടുമെന്ന് തെളിയിച്ച പാര്‍ട്ടിയാണ് സിപിഎമ്മെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

പരസ്പരം സംവാദത്തിന് വെല്ലുവിളിച്ചും വെല്ലുവിളി ഏറ്റെടുത്തും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കഴി1ഞ്ഞ ദിവസമാണ് രംഗത്ത് വന്നത്. കഴിഞ്ഞ കുറേക്കാലമായി സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ഇനി സംവാദമായാലോ എന്ന് തലക്കെട്ടോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡും പങ്കുവെച്ചാണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്കിലൂടെയുള്ള വെല്ലുവിളി ഉണ്ടായത്. പിന്നാലെ മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് എത്താമെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. എന്നാല്‍ പിന്നീട് ഫെയ്‌സ്ബുക്ക് സംവാദത്തിനാണ് ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.

Latest Stories

സംസ്ഥാനത്ത് ഇന്നും നാളെയും താപനില മുന്നറിയിപ്പ്; പാലക്കാട് ഉൾപ്പെടെ വിവിധ ജില്ലകളിൽ താപനില 36 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത

'കർമ ആരേയും വെറുതേ വിടില്ല', പ്രതികരിക്കാൻ എനിക്ക് 15 വർഷം വേണ്ടിവന്നു; പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദി; പ്രതികരണവുമായി ബംഗാളി നടി

എം കെ വര്‍ഗീസിന്റെ ഘര്‍ വാപ്പസി; അഞ്ച് കൊല്ലം ഇടത് മുന്നണി മേയറായി, ഇനി കുടുംബത്തിലേക്ക് മടക്കമെന്ന് മുന്‍ തൃശൂര്‍ മേയര്‍; കോണ്‍ഗ്രസിലേക്കുള്ള മടക്കം നിരുപാധികം

ലൈംഗികാതിക്രമക്കേസ്; നടക്കാന്‍ പാടില്ലാത്ത സംഭവം; ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന് രമേഷ് പിഷാരടി

സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി; തിരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന ബിജെപി എംപിയുടെ വാദം കോടതി തള്ളി, വിചാരണ നേരിടണം

ഉത്തരവാദിത്തമില്ലാത്ത കോൺഗ്രസ് നേതാക്കൾ പറയുന്നത് വായിക്കുകയാണ് രാഹുൽ ഗാന്ധി; ആദ്യം സ്വന്തം വീട്ടിൽ പോയി നോക്കണം : എളമരം കരിം

മാനസികമായി തളര്‍ന്ന അവസ്ഥയിലാണ് അതിജീവിത, കൗണ്‍സിലിംഗിന് ശേഷമാണ് പരാതിപ്പെടാന്‍ തയ്യാറായത്; എതിരെ നില്‍ക്കുന്നത് വലിയ ആളാണ് എന്നതായിരുന്നു മുന്നിലുള്ള വെല്ലുവിളി: കാളിരാജ് മഹേഷ് കുമാര്‍

ഡോളർ സമ്മർദ്ദവും യുദ്ധ സാമ്പത്തികവും: ഇന്ത്യ  ദൃശ്യമായിട്ടില്ലാത്ത ഒരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ ?

ദാമ്പത്യ തര്‍ക്കങ്ങളെത്തുടര്‍ന്ന് ഭർത്താവ് ആത്മഹത്യ ചെയ്താൽ ഭാര്യ കുറ്റക്കാരിയാകില്ല: ബോംബെ കോടതി

പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ