'രണ്ടുകൈയും ഇല്ലാത്ത ഒരാളിന്റെ പിൻഭാഗത്ത് ഉറുമ്പ് കയറിയാൽ..'; ചിത്തരഞ്ജൻ ഭിന്നശേഷിക്കാരെ അപമാനിച്ചെന്ന് വിഡി സതീശൻ, മന്ത്രിമാരും എംഎൽഎമാരും നടത്തിയത് സഭ്യേതര പരാമർശങ്ങൾ

നിയമസഭയിൽ മന്ത്രിമാരും ചില ഭരണപക്ഷ എംഎൽഎമാരും നടത്തുന്നത് സഭ്യേതര പരാമർശങ്ങളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ പരാമർശങ്ങളെല്ലാം സ്പീക്കർ കേട്ടുകൊണ്ടിരുന്നെന്നും അതിന് കുടപിടിച്ചെന്നും സതീശൻ ആരോപിച്ചു. നിയമസഭയിലെ ഇന്നത്തെ പ്രതിഷേധത്തിന് പിന്നാലെ സഭ വിട്ടിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

“ഇന്നലെ ഗ്യാലറിയിലിരിക്കുന്ന കുട്ടികൾ ഈ സമരം ചെയ്യുന്നത് കാണുന്നില്ലേ എന്ന് ചോദിച്ചയാളാണ് സ്‌പീക്കർ. ഇന്ന് സഭയിൽ കേട്ടലാറയ്ക്കുന്ന വാക്കുകളാണുണ്ടായത്. പിപി ചിത്തരഞ്ജൻ എംഎൽഎ ഭിന്നശേഷിക്കാരെ അപമാനിച്ചുകൊണ്ടാണ് സംസാരിച്ചത്. രണ്ടുകൈയും ഇല്ലാത്ത ഒരാളിന്റെ പിൻഭാഗത്ത് ഒരു ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയിലാണ് പ്രതിപക്ഷം എന്തുംചെയ്യുമെന്നാണ് എംഎൽഎ പറഞ്ഞത്. അദ്ദേഹം വളരെ നിലവാരം കുറഞ്ഞ പരാമർശം നടത്തി.

സമാധാനപരമായ സമരമാണ് ഞങ്ങൾ നടത്തിയത്. പക്ഷേ, വിൻസെന്റ് എംഎൽഎയെ വാച്ച് ആൻഡ് വാർഡ് തടഞ്ഞുവെച്ചു. അദ്ദേഹത്തിന് ശ്വാസതടസമുണ്ടായി. സനീഷ്‌ കുമാറിന് മുറിവേറ്റു. വാച്ച് ആൻഡ് വാർഡിനെ നിർത്തിക്കൊണ്ടാണ് സഭ നടത്തിക്കൊണ്ടുപോകാൻ സ്പീക്കർ ശ്രമിച്ചത്. മാത്രമല്ല, സഭ നടത്തിക്കൊണ്ടുപോകുന്ന സമയത്ത് മന്ത്രിമാരും ചില എംഎൽഎമാരും സഭ്യേതരമായ ഒരുപാട് പരാമർശങ്ങൾ നടത്തി.

മന്ത്രി ഗണേഷ്കുമാർ കിട്ടിയ അവസരത്തിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ വിരോധം തീർത്തു. കെഎസ്ആർടിസിയിലെ ഐഎൻടിയുസി പ്രസിഡൻ്റ് കൂടിയായ എം വിൻസെന്റ്റിനെക്കുറിച്ച് വളരെ തെറ്റായ പരാമർശം നടത്തി. ഇതെല്ലാം സ്‌പീക്കർ കേട്ടുകൊണ്ടിരുന്നു. സ്പീക്കർ ഇതിനെല്ലാം കുടപിടിച്ചുകൊടുത്തു.

ഒരു സമരം നടത്തിയാൽ, ആ സമരത്തിന്റെ ഭാഗമായി സമാധാനപരമായി പ്രതിഷേധം നടത്താറുണ്ട്. ഇത് നിയമസഭയിൽ എല്ലാ മുന്നണികളും നടത്താറുണ്ട്. പുതിയതായി വന്ന ചില അംഗങ്ങൾ, അവരിൽ ചിലർ മന്ത്രിമാരായി പോയി, ഇതെല്ലാം ആദ്യമായി നടക്കുന്നുവെന്നരീതിയിൽ മോശം പരാമർശങ്ങൾ നടത്തുകയാണ്. മന്ത്രി രാജേഷും മന്ത്രി രാജീവും തുടരെ തുടരെ പ്രതിപക്ഷത്തെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തുന്നു. സഭ എങ്ങനെ അലങ്കോലമാക്കാമെന്നാണ് മന്ത്രി രാജേഷ് ആലോചിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പ്രകോപനമുണ്ടാക്കി. ഇന്ന് മന്ത്രിമാരാണ് പ്രകോപനം സൃഷ്ടിച്ചത്. ഞങ്ങൾ ഇതുകൊണ്ടൊന്നും തോറ്റുപോകുന്നവരല്ല” – വിഡി സതീശൻ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ