വിശ്വാസികള്‍ക്ക് അംഗീകരിക്കാനാവില്ല; തെയ്യക്കോലം സിപിഐഎം പ്രചരണത്തിന് ഉപയോഗിക്കുന്നതിനെ എതിര്‍ത്ത് വാണിയ സമുദായ സമിതി

സമുദായം ആരാധിക്കുന്ന മുച്ചിലോട്ട് ഭഗവതിയുടെ തെയ്യം കോലം കണ്ണൂരില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വാണിയ സമുദായ സമിതി. തങ്ങളുടെ വിശ്വാസം വ്രണപ്പെടുന്ന പ്രവര്‍ത്തിയായതിനാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെയ്യം കോലം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ വി വിജയന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി മുച്ചിലോട്ട് ഭഗവതി കോലങ്ങള്‍ തെരുവുകളില്‍ ഫ്ളക്സ് ബോര്‍ഡുകളിലും രാഷ്ട്രീയമായും അല്ലാതെയുമുള്ള പ്രചരണങ്ങള്‍ക്കും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും വി വിജയന്‍ പറഞ്ഞു.

കൂത്തുപറമ്പിലും പാപ്പിനിശേരിയിലും പാര്‍ട്ടി പതാകകളോടെ തെയ്യം കോലം പ്രദര്‍ശിപ്പിച്ചിട്ടിട്ടുണ്ട്. ഈ തരത്തില്‍ വികൃതമായി കോലത്തെ ഉപയോഗിക്കുന്നതിനെ സമുദായം ശക്തമായി പ്രതിഷേധിക്കുന്നുവെന്നും വി വിജയന്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് സിപിഐഎം ജില്ലാ കമ്മറ്റിക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.

സമുദായ സമിതിയില്‍ എല്ലാ പാര്‍ട്ടികളില്‍ നിന്നുമുള്ളവരും ഉണ്ട്. സമിതി ഏതെങ്കിലും പാര്‍ട്ടിക്ക് എതിരല്ല. പക്ഷെ തങ്ങള്‍ ആരാധിക്കുന്ന തെയ്യം പരസ്യകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ സമുദായ അംഗങ്ങളുടെ അഭിപ്രായം ഒറ്റക്കെട്ടാണെന്ന് സമിതി സെക്രട്ടറി ഷാജി കുന്നാവ് പറഞ്ഞു.

Latest Stories

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ