നിറയെ യാത്രക്കാര്‍; ഒന്‍പത് മണിക്കൂറില്‍ ഓടിയെത്തും; എറണാകുളം-ബംഗളൂരു റൂട്ടില്‍ വന്ദേഭാരത് യാത്രതുടങ്ങി; ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു; അത്ഭുതപ്പെട്ട് റെയില്‍വേ; സര്‍വീസ് സൂപ്പര്‍ഹിറ്റ്

നിറയെ യാത്രക്കാരുമായി എറണാകുളം-ബംഗളൂരു റൂട്ടില്‍ അനുവദിച്ച പുതിയ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര തുടങ്ങി. എറണാകുളം ജംഗ്ഷന്‍ (സൗത്ത്) റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉച്ചയ്ക്ക് 12.50നാണ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. എല്ലാ സീറ്റുകളിലും യാത്രക്കാരുമായാണ് ട്രെയിന്‍ യാത്ര ആരംഭിച്ചിരിക്കുന്നത്. തൃശൂരിലും പാലക്കാട്ടുമാണ് കേരളത്തിലെ മറ്റു സ്‌റ്റോപ്പുകള്‍.

ഓണ സമയത്തുള്ള തിരക്ക് പരിഹരിക്കാനാണ് സ്പെഷ്യല്‍ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്.
ആദ്യ ദിവസങ്ങളില്‍ തന്നെ റെക്കോര്‍ഡ് ബുക്കിംഗാണ് ട്രെയിന് ലഭിച്ചിരിക്കുന്നത്. മറ്റു ദിവസങ്ങളിലെ സര്‍വീസുകളിലെ ടിക്കറ്റുകളും വിറ്റു തീര്‍ന്നിട്ടുണ്ട്. റെയില്‍വേയെ വരെ ഈ ബുക്കിങ്ങ് അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഉത്സവ സമയത്ത് എറണാകുളം-ബംഗളൂരു റൂട്ടില്‍ ഏകദേശം 50,000 പേര്‍ യാത്ര ചെയ്യുമെന്നാണ് ഏകദേശ കണക്ക്. പലപ്പോഴും മാസങ്ങള്‍ക്ക് മുമ്പ് ബുക്ക് ചെയ്തവര്‍ക്ക് പോലും ട്രെയിന്‍ ടിക്കറ്റുകള്‍ കിട്ടാറില്ല. അവസരം മുതലെടുക്കുന്ന സ്വകാര്യ ബസ് ഉടമകള്‍ ടിക്കറ്റ് നിരക്ക് 5,000 രൂപ വരെ ഉയര്‍ത്താറുണ്ട്. ഇത് പരിഹരിക്കാന്‍ സാധാരണ നിരക്കിലുള്ള ട്രെയിനുകളായിരുന്നു നേരത്തെ സ്പെഷ്യല്‍ സര്‍വീസായി ഓടിച്ചിരുന്നത്.

തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും 12 ട്രെയിനുകളാണ് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നത്. എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് സാധാരണ എക്സ്പ്രസ് ട്രെയിനില്‍ സെക്കന്റ് സിറ്റിംഗിന് 215 രൂപയും എസി ചെയര്‍കാറിന് 785 രൂപയുമാണ് ഈടാക്കുന്നത്. വന്ദേഭാരത് സ്പെഷ്യല്‍ ട്രെയിനിലെത്തുമ്പോള്‍ ഇത് ചെയര്‍കാറിന് 1,465 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറിന് 2,945 രൂപയുമാകും.

എറണാകുളം ജംഗ്ഷന്‍ (സൗത്ത്) റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളത്ത് നിന്നും (ട്രെയിന്‍ നമ്പര്‍ 06001) വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ (ട്രെയിന്‍ നമ്പര്‍ 06002) തിരിച്ചും സര്‍വീസ് നടത്തും. എറണാകുളം, തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗളൂരു എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

എറണാകുളത്തു നിന്ന് ഉച്ചയ്ക്ക് 12.50 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10ന് ബംഗളൂരുവിലെത്തും. രാവിലെ 5.30 ന് ബംഗളൂരുവില്‍ നിന്നും തിരിച്ച് ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് എത്തുന്ന വിധത്തിലാണ് ക്രമീകരണം. ഇന്നു മുതല്‍ ആഗസ്റ്റ് 26 വരെ 24 ട്രിപ്പുകളാണ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്. 9 മണിക്കൂര്‍ 10 മിനിറ്റാണ് യാത്രാ സമയം. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മാണം

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ