ദീപാവലിക്ക് പ്രഖ്യാപിച്ച വന്ദേഭാരത് സ്പെഷ്യലുകള്‍ ഇന്നു മുതല്‍ ചെന്നൈ- ബംഗളൂരു റൂട്ടില്‍; എറണാകുളത്തേക്കുള്ള സര്‍വീസ് 'ഓടുന്നത്' മാധ്യമങ്ങളില്‍ മാത്രം

ദീപാവലിക്ക് പ്രഖ്യാപിച്ച വന്ദേഭാരത് സ്പെഷ്യലുകള്‍ ഇന്നു സര്‍വീസ് നടത്തും. ചെന്നൈയില്‍നിന്ന് ബംഗളൂരുവിലേക്കും തുടര്‍ന്ന് എറണാകുളത്തേക്കുമാണ് ആദ്യം റെയില്‍വേ സര്‍വീസ് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍, അവസാന നിമിഷം കേരളത്തെ ഒഴിവാക്കിയാണ് റെയില്‍വേയുടെ സര്‍വീസ്. ചെന്നൈയില്‍നിന്ന് ഇന്നു വൈകിട്ട് 5.15ന് വന്ദേഭാരത് സ്പെഷ്യല്‍ യശ്വന്തപുരിലേക്ക് പുറപ്പെടും. യശ്വന്ത്പുരില്‍നിന്ന് നാളെ രാത്രി 11ന് ചെന്നൈ സെന്‍ട്രലിലേക്ക് പുറപ്പെടും. ട്രെയിനിന് എട്ട് കോച്ചുകളാണുള്ളത്. ചെന്നൈ സെന്‍ട്രലിനും യശ്വന്ത്പുരിനുമിടയില്‍ കാട്പ്പാടി മാത്രമാണ് സ്റ്റോപ്പുള്ളത്. അഞ്ചരമണിക്കൂറാണ് യാത്രാദൈര്‍ഘ്യം.

കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് മുമ്പ് പ്രഖ്യാപിച്ച വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിനെക്കുറിച്ച് റെയില്‍വേ വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. ദീപാവലിക്ക് ചെന്നൈയില്‍നിന്ന് തിരുനെല്‍വേലിയിലേക്ക് വന്ദേഭാരത് സ്പെഷ്യല്‍ റെയില്‍വേ ഓടിച്ചിരുന്നു. എന്നാല്‍, കേരളത്തിലേക്ക് പ്രഖ്യാപിച്ചതും കേരളത്തില്‍ നിന്നും പ്രഖ്യാപിച്ചതുമായി ഒറ്റ സര്‍വീസും റെയില്‍വേ നടത്തിയിട്ടില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ