വളപട്ടണം ഐഎസ് കേസ്; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കണ്ണൂര്‍ വളപട്ടണം കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. മൂന്നു പ്രതികളെയാണ് കുറ്റക്കാരെന്ന് വിധിച്ചിരിക്കുന്നത്.

പ്രതികളായ ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപ്പട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. അബ്ദുള്‍ റസാഖ്, തലശേരി ചിറക്കര സ്വദേശി യു.കെ. ഹംസ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.

രാജ്യാന്തര ഭീകരസംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും സിറിയയില്‍ പോകുന്നതിന് പദ്ധതിയിട്ടെന്നതുമാണ് കേസ്. 15 പേരാണ് കേസില്‍ പ്രതികളായി ഉണ്ടായിരുന്നത്. ചിലര്‍ മരിച്ചു. ഒരാളെ ഇനിയും പിടികൂടിയിട്ടില്ല.

അഞ്ചുവര്‍ഷമായി ജയിലിലാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 2019ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. വളപട്ടണം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ