സികെ ആശ എംഎൽഎയോട് അപമര്യാദയായി പെരുമാറി; സിഐയ്ക്ക് സ്ഥലം മാറ്റം

വൈക്കം എംഎൽഎ സികെ ആശയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ വൈക്കം സിഐയ്ക്ക് സ്ഥലം മാറ്റം. വൈക്കം പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള എസ്എച്ച്ഒ കെജെ തോമസിനെതിരെയാണ് നടപടി. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സമരം ചെയ്ത സിപിഐ നേതാക്കളെ മർദ്ദിച്ചതായും എംഎൽഎയോട് മോശമായി പെരുമാറിയെന്നും പരാതി ഉയർന്നിരുന്നു.

സംഭവത്തിന് പിന്നാലെ സികെ ആശ നിയമസഭാ സ്പീക്കർക്ക് പരാതി നൽകി. ഡിജിപിക്കും പരാതി നൽകിയിരുന്നു. ഡിജിപിയുടെ നിർദ്ദേശ പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് സിഐയെ സ്ഥലം മാറ്റിയത്. സ്പീക്കർക്ക് നൽകിയ പരാതിയിൽ അന്വേഷണം തുടരും.

വൈക്കം നഗരത്തിൽ വഴിയോരത്തെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാൻ എത്തിയ പൊലീസിനെ സിപിഐ, എഐടിയുസി പ്രവർത്തകർ തടഞ്ഞതാണു തുടക്കം. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു വാഹനത്തിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ എംഎൽഎ, എസ്എച്ച്ഒയെ ഫോണിൽ വിളിച്ച് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. എസ്എച്ച്ഒ എത്തിയില്ല. ‘അവൾ അവിടെ ഇരിക്കട്ടെ, എനിക്കിപ്പോൾ സൗകര്യമില്ല’ എന്ന് സംഘർഷ സ്ഥലത്തു നിന്ന എസ്എച്ച്ഒ ഉച്ചത്തിൽ വിളിച്ചുപറഞ്ഞതായി താൻ അറിഞ്ഞെന്ന് എംഎൽഎ പറഞ്ഞിരുന്നു. രണ്ടര മണിക്കൂർ സ്റ്റേഷനിൽ താൻ കാത്തുനിന്നെന്നും എംഎൽഎ പരാതിപ്പെട്ടിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം