"ഇരിക്കുന്ന മഹത്തായ കസേര ആകെ നാറ്റിച്ച് നാശകോശമാക്കി": മുഖ്യമന്ത്രിയെ പരിഹസിച്ച് വി. ടി ബൽറാം

കോൺഗ്രസ് നേതാക്കളും അണികളും നടത്തിയ സൈബർ ആക്രമണങ്ങൾ ഓരോന്നായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് എടുത്ത് പറഞ്ഞിരുന്നു. സി.പി.എം നേരത്തെ ആൾക്കാരെ നേരിട്ട് കൊല്ലുകയായിരുന്നു ഇപ്പോൾ സൈബർ സ്പേസിലൂടെ ആണ് ചിത്രവധം ചെയ്യുന്നത് എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി. അതേസമയം മുഖ്യമന്ത്രിയുടെ വാക്കുകളെ പരിഹസിച്ച് കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം രംഗത്തെത്തി. “ഇനിയെങ്കിലും അദ്ദേഹത്തിന് ഒരാശ്വാസം കിട്ടിയാൽ മതിയായിരുന്നു, ഇരിക്കുന്ന മഹത്തായ കസേര ആകെ നാറ്റിച്ച് നാശകോശമാക്കിയെങ്കിലും!” എന്ന് വി.ടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

വി. ടി ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

അന്നു മുതൽ ആറേഴ് കൊല്ലമായി വയറ്റിൽ അടക്കിപ്പിടിച്ചിരുന്നതാണ്.
അവിടെ നിന്ന് താഴോട്ടു പോകാതെ നേരെ സ്വന്തം മസ്തിഷ്ക്കത്തിലേക്കും പിന്നീട് നാവിലേക്കും അവിടെ നിന്ന് പത്രസമ്മേളന മൈക്കിലേക്കും അമൃത് നുണയാൻ പൊളിച്ചിരിക്കുന്ന അന്തം കമ്മികളുടെ വായിലേക്കും അദ്ദേഹം അത് പകർന്നു നൽകി എന്ന് മാത്രം കരുതിയാൽ മതി.

ഇനിയെങ്കിലും അദ്ദേഹത്തിന് ഒരാശ്വാസം കിട്ടിയാൽ മതിയായിരുന്നു, ഇരിക്കുന്ന മഹത്തായ കസേര ആകെ നാറ്റിച്ച് നാശകോശമാക്കിയെങ്കിലും!

ഇതായിരുന്നു എന്നും അദ്ദേഹം
ഇത് മാത്രമായിരുന്നു എന്നും അദ്ദേഹം.

https://www.facebook.com/vtbalram/posts/10157897218799139

Latest Stories

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ