സതീശന്‍ VS ശിവന്‍കുട്ടി: നേമത്ത് മല്‍സരിക്കാനില്ലെന്ന വി ഡി സതീശന്റെ പ്രസ്താവന ബിജെപിയുമായുള്ള രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമെന്ന് വി ശിവന്‍കുട്ടി

പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും തമ്മിലുള്ള വാക്‌പോര് തുടരുന്നു. നേമം മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി. സതീശന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ലെന്ന് വി ശിവന്‍കുട്ടി. ആ തീരുമാനം ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക ഇതാണ് ഈ ‘ഡീലിന്റെ’ അന്തസത്തയെന്നും ശിവന്‍കുട്ടി ആരോപിച്ചു. ഈ ഒത്തുകളി പുറത്തുവരുമ്പോള്‍ ഉണ്ടായ പരിഭ്രമമാണ് ചര്‍ച്ച വഴിതിരിച്ചുവിടുന്നു എന്നാരോപിച്ച് സതീശന്‍ നടത്തുന്ന വിലാപങ്ങള്‍ക്ക് പിന്നിലെന്നും വി ശിവന്‍കുട്ടി ആരോപിക്കുന്നു.

തിരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് എന്ന് സതീശന്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് വി ശിവന്‍കുട്ടി ചോദിക്കുന്നു. സംഘപരിവാര്‍ അജണ്ടകള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍, അത് സതീശന് ഒരു ‘യഥാര്‍ത്ഥ വിഷയമായി’ തോന്നാത്തത് എന്തുകൊണ്ടാണെന്നും സിപിഎം നേതാവ് ചോദിക്കുന്നുണ്ട്. ഈ മണ്ണില്‍ വര്‍ഗീയത വിതയ്ക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയമായി നേരിടേണ്ട വിഷയം തന്നെയല്ലേ എന്നും വിദ്യാഭ്യാസമന്ത്രി ചോദിക്കുന്നു.

ഒരേ സമയം ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും താലോലിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് വി.ഡി. സതീശന്‍ കൈക്കൊള്ളുന്നതെന്നും വി ശിവന്‍കുട്ടി പറയുന്നു. വര്‍ഗീയ ശക്തികളുമായി ചങ്ങാത്തം കൂടി വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വികസനവും മതേതരത്വവും ചര്‍ച്ചയാകുമ്പോള്‍ കോണ്‍ഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തില്‍ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും എന്നും ശിവന്‍കുട്ടി ഫെയ്സ്ബുക്കിലൂടെയുള്ള പ്രതികരണത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ വി.ശിവന്‍കുട്ടി നേരത്തെ നേമത്ത് മത്സരിക്കാന്‍ വെല്ലുവിളിച്ചിരുന്നു. മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സതീശന്‍, ശിവന്‍കുട്ടി തന്നേക്കാള്‍ വളരെയധികം സംസ്‌കാരവും നിലവാരവും ഉള്ള ആളാണെന്നും പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവന്‍കുട്ടിയുടെ പ്രതികരണം.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Latest Stories

ഇഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചു

'സംസ്ഥാന ബജറ്റ് കേന്ദ്ര അവഗണന മറികടന്ന് മുന്നേറും എന്നത്തിന്റെ സാക്ഷ്യപത്രം, ലോകം മൊത്തമുള്ള മലയാളികൾ ചർച്ച ചെയ്യുന്നു'; എം വി ഗോവിന്ദൻ

ഇറാന്‍ - യുഎസ് യുദ്ധഭീതിയില്‍ പശ്ചിമേഷ്യ; രാഷ്ട്രീയമാറ്റത്തിനായി പ്രക്ഷോഭത്തിനിറങ്ങിയ ആയിരക്കണക്കിന് ജനങ്ങളെ കൊലപ്പെടുത്തിയ ഇറാന്റെ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍

'അഞ്ചു വർഷം മുമ്പ് പുറത്തിറക്കിയ മാനിഫെസ്റ്റോ പോലും നടപ്പാക്കിയില്ല, RRTS ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ'; വിമർശിച്ച് കെ സി വേണുഗോപാൽ

'ഈ വിറയൽ തവനൂരിലെ താങ്കളുടെ അടിത്തറ ഇളകിയതിന്റെ തെളിവാണ്, സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണ്'; കെ ടി ജലീലിന് മറുപടിയുമായി സന്ദീപ് വാര്യർ

'വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന പരിപാടിക്ക് പൊലീസ് സംരക്ഷണം നൽകണം'; ഉത്തരവിട്ട് ഹൈക്കോടതി

'പാവങ്ങളുടെ കണ്ണീർ ഒപ്പിയതുകൊണ്ടാണ് നമുക്ക് അംഗീകാരം ലഭിച്ചത്, ഈ പത്മഭൂഷൻ സമുദായത്തിൽപ്പെട്ട എല്ലാവർക്കും അവകാശപ്പെട്ടത്'; വെള്ളാപ്പള്ളി നടേശൻ

'എല്ലാം ഭാര്യയ്ക്കറിയാം, യുവതിയെ കൊന്നതില്‍ കുറ്റബോധമുണ്ട്'; എലത്തൂരിലെ കൊലപാതകത്തിൽ പ്രതി വൈശാഖൻ

അതിവേഗ റെയില്‍ പദ്ധതിയില്‍ സംസ്ഥാനത്തിന്റെ മെല്ലെപ്പോക്ക് കാരണമാണ് കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരിട്ട് കണ്ടതെന്ന് ഇ ശ്രീധരന്‍; കെ-റെയിലിനായി 100 കോടി ചെലവാക്കി, പുതിയ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ 12 കോടി മതി

'കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല, കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കും'; രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാല്‍ മതിയെന്ന് ശശി തരൂർ