ആറ്റുകാൽ പൊങ്കാലയ്ക്കിടെ സർക്കാർ സ്കൂളിലെ അനധികൃത പാർക്കിംഗ് പിരിവ് തെറ്റായ നടപടിയെന്ന് വി. ശിവൻകുട്ടി; കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് നിർദേശം

ആറ്റുകാൽ പൊങ്കാലയ്ക്കിടെ എസ്‌എംവി സ്കൂളിൽ അനധികൃത പാർക്കിംഗ് ഫീസ് പിരിച്ചത് തെറ്റായ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ കോമ്പൗണ്ടുകൾ പാർക്കിംഗിനായി ഉപയോഗിക്കാൻ പാടില്ലെന്നും ഇത്തരത്തിൽ പിരിവ് നടത്താൻ പിടിഎയ്ക്ക് യാതൊരു അധികാരവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ സ്കൂൾ മാനേജ്‌മെന്റിന് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. സ്കൂൾ പരിസരത്ത് തട്ടുകട പ്രവർത്തിച്ചുവെന്ന വിവരവും ലഭിച്ചിട്ടുണ്ടെന്നും, ഇതും പരിശോധിച്ച് ആവശ്യമായ നടപടികൾ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പൊങ്കാലയ്ക്ക് ശേഷം നഗരം വൃത്തിയാക്കുന്നതിൽ കോർപ്പറേഷൻ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചുവെന്നും വി. ശിവൻകുട്ടി അഭിനന്ദിച്ചു. ജീവനക്കാരടക്കം ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയെന്നും ഈ വിഷയത്തിൽ മാധ്യമങ്ങൾ അനാവശ്യവിവാദം സൃഷ്ടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ