വി. ഡി. സതീശൻ നുണ പറയുന്നവരുടെ രാജാവ്; അന്തസോടെയുള്ള മത്സരമല്ല കോണ്‍ഗ്രസിന്‍റേത് : വി. ശിവന്‍കുട്ടി

പത്ത് സീറ്റുകളിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന വി. ഡി. സതീശന്‍റെ ആരോപണത്തിൽ രൂക്ഷവിമര്‍ശനവുമായി നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവൻകുട്ടി. വി. ഡി. സതീശൻ നുണ പറയുന്നവരുടെ രാജാവാണെന്നും ബിജെപിയെ എതിര്‍ക്കാൻ നട്ടെല്ല് ഇല്ലാത്ത നേതാവാണെന്നും വി ശിവൻകുട്ടി ആരോപിച്ചു.

ബിജെപി-സിപിഎം ഡീൽ വിശ്വസിക്കാന്‍ നഴ്സസറി സ്കൂള്‍ കുട്ടികളാണോ ജനം എന്നും ശിവൻകുട്ടി ചോദിച്ചു. നേമം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ആണ് മത്സരം. നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സര രംഗത്തുണ്ട്. പ്രചാരണത്തിലും ഉണ്ട്. എങ്കിലും നേമത്ത് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവിനെ തന്നെ മത്സരിപ്പിക്കണമായിരുന്നു എന്നും ശിവന്‍കുട്ടി പറഞ്ഞു.

കോണ്‍ഗ്രസിന്‍റേത് അന്തസോടെയുള്ള മത്സരമല്ല. കോണ്‍ഗ്രസ് വോട്ടുകള്‍ അവര്‍ക്ക് തന്നെ വീണാൽ എൽഡിഎഫിന് അത് നേട്ടമാകുമായിരുന്നു. എന്നാൽ, ദുര്‍ബല സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നിര്‍ത്തിയപ്പോഴും സിപിഎം ഇവിടെ ജയിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. ബിജെപി നീക്കം സിപിഎം വിരുദ്ധ വോട്ട് ഏകീകരിക്കലാണെന്നും ഘടകകക്ഷികള്‍ക്ക് സീറ്റ് നൽകിയതിൽ ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ലണ്ടനിലേക്ക് പറക്കാൻ പ്രത്യേക ഫ്ലൈറ്റ്, മൂന്നു ദിവസം ഇടവേള ലഭിച്ചാൽ വീട്ടിൽ പോകും; ഒടുവിൽ ആരോപണങ്ങൾക്കെതിരെ വിരാട് കോഹ്ലി രംഗത്ത്

ഇസ്രായേലിലെ ആണവകേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ; നൂറോളം പേർക്ക് പരിക്ക്

കൊല്ലത്ത് ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇറാനിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടത് 210 കുട്ടികൾ; 1500 കുട്ടികൾക്ക് പരിക്ക്

'8,931 ദിവസങ്ങൾ' ഏറ്റവും കൂടുതൽ കാലം ഭരണത്തലവനായ വ്യക്തി; പുതിയ റെക്കോര്‍ഡുമായി നരേന്ദ്ര മോദി

അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാല്‍ പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കും; വിചിത്ര മുന്നറിയിപ്പുമായി പാക് നയതന്ത്രജ്ഞന്‍

ശബരിമല യുവതീ പ്രവേശനം: 'വിലക്ക് തുടരണം'; ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അം​ഗീകരിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവര്

ജി. സുധാകരന് മരണം വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹം; കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി : പരിഹസിച്ച് എ. വിജയരാഘവൻ

ബ്രിട്ടന്റെ ആണവ അന്തര്‍വാഹിനി അറബികടലില്‍; ഇറാന് സമീപം ഹോര്‍മൂസ് പരിധിയില്‍ ഉത്തരവ് കാത്ത് എച്ച്എംഎസ് ആന്‍സണ്‍

ചൂടിൽ പൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്