ഇടുക്കിയിൽ യുവി നിരക്ക് 9 പോയിന്റിൽ, ഓറഞ്ച് അലർട്ട്; ചൂട് കുറവ് മൂന്ന് ജില്ലകളിൽ മാത്രം

സംസ്ഥാനത്ത് താപനില ഉയരുന്നു. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡക്സ് (യുവി നിരക്ക്) ഇടുക്കിയിൽ 9 പോയിന്റിലെത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മല‌പ്പുറം ജില്ലകളിൽ 8 ആണ് യുവി നിരക്ക്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ യുവി ഇൻഡക്സ് 6 ആണ്.

തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യുവി ഇൻഡക്സിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ, ജില്ലകളിൽ അഞ്ചും കാസർഗോഡ് മൂന്നുമാണ് യുവി നിരക്ക്. യുവി ഇൻഡക്സ് 0 മുതൽ 5 വരെയാണെങ്കിൽ മനുഷ്യനു ഹാനികരമല്ല. 6-7 യെലോ അലർട്ടും 8-10 ഓറഞ്ച് അലർട്ടും 11നു മുകളിൽ റെഡ് അലർട്ടുമാണ്.

ഉയർന്ന യുവി നിരക്ക് അനുഭവപ്പെടുന്ന പകൽ 10 നും വൈകിട്ട് 3 നും ഇടിയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. കനത്ത ചൂടിന് ഇടയിൽ ആശ്വാസമായി വേനൽമഴയും എത്തും. ഒറ്റപ്പെട്ടയിടങ്ങളിൽ 25 വരെ ശക്തമായ വേനൽ മഴ ലഭിക്കുമെന്നാണ് സൂചന. മഴയ്ക്കൊപ്പം മിന്നലിനും 40-50 കിമീ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

Latest Stories

‘ശ്രീലേഖ എഴുതിയത് മുൻപ് വായിച്ചിട്ടില്ല, കഥയുമായി ഒരു സാമ്യവുമില്ല'; കഥ മോഷ്‌ടിച്ചെന്ന ആരോപണം തള്ളി ദൃഢം സിനിമയുടെ സംവിധായകൻ

വെള്ളയും നീലയും നിറത്തിലുള്ള എല്ലാ ബസുകളും ഓർഡിനറിയല്ല, സൗജന്യ യാത്ര നിഷേധിക്കാനായി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; വിശദീകരണവുമായി കെഎസ്ആർടിസി

ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം