ജെയ്ക്ക് സി തോമസിന് മുന്‍തൂക്കം; സിപിഎം സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കും, പ്രഖ്യാപനം നാളെ

പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയെ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. ജെയ്ക് സി. തോമസിന്റെ പേരാണ് നിലവില്‍ ആദ്യ പരിഗണനയില്‍ ഉള്ളത്. കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി.വര്‍ഗീസ് എന്നിവരും പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്.

നാളെ ജില്ലാ കമ്മറ്റി ചേര്‍ന്ന ശേഷം കോട്ടയത്താകും സ്ഥാനാര്‍ഥി പ്രഖ്യാപനം. ബുധനാഴ്ച വൈകീട്ട് നടന്ന എട്ട് സിപിഎം ലോക്കല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റികളും ജെയ്ക്കിന്റെ പേരാണ് നിര്‍ദേശിച്ചത്. ജില്ലാ സെക്രട്ടേറിയറ്റംഗം റജി സഖറിയയുടെ പേരാണ് രണ്ടാമതായി വന്നത്.

ലോക്കല്‍ കമ്മിറ്റികളും സിപിഎം ജില്ലാ കമ്മിറ്റിയും സെക്രട്ടറിയറ്റും നിര്‍ദേശിച്ച പേരുകളും ചേര്‍ത്ത് സംസ്ഥാന സെക്രട്ടേറിയറ്റിന് റിപ്പോര്‍ട്ട് നല്‍കി. മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ രാജി വെപ്പിച്ചു കൊണ്ടുവന്ന് സ്വതന്ത്ര പരീക്ഷണം നടത്തുന്നതിനോട് ലോക്കല്‍ യോഗങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘടനാപരമായ പ്രവര്‍ത്തനം സിപിഐഎം പുതുപ്പള്ളിയില്‍ തുടങ്ങി കഴിഞ്ഞുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മല്‍സരിക്കുമെന്നും ഇ.പി പറഞ്ഞിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ