കേരളം കൂടുതൽ സുരക്ഷിതം: വിസ നീട്ടിക്കിട്ടാൻ കോടതിയെ സമീപിച്ച്‌ യു.എസ് നാടകകൃത്ത്

കോറോണ വൈറസിനെ തുടർന്ന് ലോകമെമ്പാടും കുടുങ്ങിക്കിടക്കുന്ന ആളുകൾ നാട്ടിലേക്ക് മടങ്ങാനുള്ള തീവ്ര ശ്രമങ്ങൾ നടത്തുമ്പോൾ, 74 കാരനായ യുഎസ് പൗരൻ കേരളത്തിൽ തന്നെ തുടരാൻ നിയമപരമായ വഴി തേടി.

തന്റെ വിസ ആറുമാസം വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് നാടക സംവിധായകനും രചയിതാവുമായ ടെറി ജോൺ കൺവേർസ് കേരള ഹൈക്കോടതിയെ സമീപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

“അമേരിക്കയിൽ ഉള്ളതിനേക്കാൾ എനിക്ക് ഇന്ത്യയിൽ കൂടുതൽ സുരക്ഷിതത്വം തോന്നുന്നു,” ചൊവ്വാഴ്ച വൈകുന്നേരം അനുകൂലമായ ഹൈക്കോടതി ഉത്തരവ് ലഭിച്ചതിനെ തുടർന്ന് ടെറി ജോൺ കൺവേർസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

“എന്റെ വിസ ആറുമാസത്തേക്ക് കാലാവധി നീട്ടാൻ ഞാൻ ആഗ്രഹിക്കുന്നു, യുഎസിലെ സ്ഥിതി ഇപ്പോൾ വളരെ മോശമായതിനാൽ എനിക്ക് ഇന്ത്യയിൽ തന്നെ തുടരാനാകും. വൈറസിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ യുഎസിനേക്കാൾ കൂടുതൽ രീതിശാസ്ത്രപരവും വിജയകരവുമായ സമീപനമാണ് ഇന്ത്യയുടേത്. ”

ടെറി ജോൺ കോൺവേഴ്‌സ് വാഷിംഗ്‌ടൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ നാടകത്തിന്റെ എമെറിറ്റസ് പ്രൊഫസറാണ് , സംവിധാനം, സമകാലിക ലോക നാടകം, സ്‌ക്രിപ്റ്റ് വിശകലനം എന്നിവ ഇദ്ദേഹം പഠിപ്പിക്കുന്നു.

ഇപ്പോൾ കൊച്ചിയിലെ പനമ്പിളി നഗറിൽ താമസിക്കുന്ന അദ്ദേഹത്തിന് മെയ് 20 വരെ വിസ നീട്ടികിട്ടി അപ്പോഴേക്കും അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുമെന്നാണ് വിശ്വാസിക്കുന്നത്.

കൊറോണ വൈറസ് പകർച്ചവ്യാധി കുറയുന്നതിന്റെ ലക്ഷണമൊന്നും കാണിക്കാത്തതിനാൽ അദ്ദേഹം അഭിഭാഷക കെ പി ശാന്തി വഴി കോടതിയെ സമീപിക്കുകയായിരുന്നു.

“അന്താരാഷ്ട്ര വിമാനങ്ങൾ അപ്പോഴേക്കും പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ, അപേക്ഷകന്റെ വിസ ആ കാലയളവിനപ്പുറം നീട്ടേണ്ടിവരുമെന്ന കാര്യത്തിൽ തർക്കമില്ല.” ഹൈക്കോടതി പറഞ്ഞു.

2012 ൽ ഫുൾബ്രൈറ്റ് ഗ്രാന്റിൽ ഇന്ത്യയിലെത്തിയ കോൺവേഴ്‌സ് രാജ്യത്തെ തദ്ദേശീയ നാടകവേദികളെക്കുറിച്ച് പഠിച്ചു, പ്രത്യേകിച്ച് കേരളത്തിലെ.

പരമാവധി 180 ദിവസത്തെ താമസം അനുവദിച്ചിരുന്ന ഒരു ടൂറിസ്റ്റ് വിസയിൽ അദ്ദേഹം സംസ്ഥാനത്ത് താമസിച്ചു, അത് കാലഹരണപ്പെട്ടു.

കൊച്ചിയിൽ ഫീനിക്സ് വേൾഡ് തിയറ്റർ ഗ്രൂപ്പ് നടത്തുന്ന ചാരു നാരായണകുമാറിന്റെ കുടുംബത്തോടൊപ്പമാണ് നാടക പ്രവർത്തകൻ താമസിക്കുന്നത്.

“കൊച്ചിയിൽ ഒരു ഇന്ത്യൻ കുടുംബത്തോടൊപ്പം താമസിക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്, അവിടെ എനിക്ക് സുഖവും സുരക്ഷിതത്വവുമുണ്ട്,” ടെറി ജോൺ കൺ‌വേർ‌സ് പറഞ്ഞു.

“ഇന്ത്യ പൊതുവെ, പ്രത്യേകിച്ചും കേരളം, വൈറസ് പ്രതിരോധിക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു. പകർച്ചവ്യാധിയെക്കുറിച്ച് കേരള സർക്കാർ ജനങ്ങളെ വളരെ കാര്യക്ഷമമായി ബോധവാന്മാരാക്കുന്നു, പ്രവർത്തനങ്ങളുടെ ഗുണനിലവാരം അതിശയകരമാണ്,” അദ്ദേഹം പറഞ്ഞു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'