‘ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയത് ഒരുതവണ മാത്രം, ഒരു സമ്മാനവും തന്നിട്ടില്ല'; പ്രതിപക്ഷത്തിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിരുന്നതായി സമ്മതിച്ച് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയത് ഒരുതവണ മാത്രമാണെന്നും ഒരു സമ്മാനവും പോറ്റി തനിക്ക് തന്നിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമെന്നും കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു.

2017-18 ലാണ് പോറ്റിയുടെ വീട്ടിൽ പോയത്. ഒരു ചടങ്ങിന് ക്ഷണിച്ചതിനാൽ പങ്കെടുത്തതാണ്. രണ്ട് പ്രാവശ്യം താൻ പോറ്റിയുടെ വീട്ടിൽ പോയിട്ടില്ല. ഒരു പ്രാവശ്യം മാത്രമാണ് പോയതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പരിചയം അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഒരു സമ്മാനവും പോറ്റി തനിക്ക് തന്നിട്ടുമില്ലെന്നും വാങ്ങിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ ആരോപണം രാഷ്ട്രീയപ്രേരീതമാണ്. എന്നും ഇരകളെ തേടിയിട്ടുള്ള പതിവാണ് പ്രതിപക്ഷത്തിനുള്ളത്. മന്ത്രിക്ക് ഒരു ഇടപെടൽ നടത്താനാവില്ല എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തന്ത്രി തെറ്റ് ചെയ്തെന്ന് താൻ കരുതുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്