'സർവകലാശാല അനുവദിച്ചാൽ അലൻ ഷുഹൈബിന് പരീക്ഷ എഴുതാം'; 48 മണിക്കൂറിനകം തീരുമാനമെടുക്കാൻ കണ്ണൂർ സർവകലാശാലയോട് ഹൈക്കോടതി

പന്തീരങ്കാവിൽ യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിനെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന അപേക്ഷയിൽ 48 മണിക്കൂറിനകം തീരുമാനമെടുക്കാൻ കണ്ണൂർ സർവകലാശാലയ്ക്ക് ഹൈക്കോടതി നിർദേശം. സർവകലാശാല അനുവദിച്ചാൽ അലൻ ഷുഹൈബിന് പരീക്ഷ എഴുതാമെന്ന് കോടതി വ്യക്തമാക്കി. ആവശ്യമായ ക്രമീകരണങ്ങളൊരുക്കാൻ ജയിൽ വകുപ്പിനും എൻഐഎയ്ക്കും കോടതി നിർദേശം നൽകി.

പന്തീരാങ്കാവ് യുഎപിഎ കേസിൽ റിമാന്‍ഡ് പ്രതിയായ അലൻ ഷുഹൈബിന് എൽഎൽബി പരീക്ഷ എഴുതാനുള്ള അവകാശം ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, അതിന് വേണ്ട നടപടിക്രമങ്ങൾ പൂർത്തിയായതാണോ എന്ന് വ്യക്തമാക്കേണ്ടത് കണ്ണൂർ സർവകലാശാലയാണ്. 48 മണിക്കൂറിനകം കാര്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ കണ്ണൂർ സർവകലാശാലയ്ക്ക് ഹൈക്കോടതി നിർദേശം നൽകിയിരിക്കുകയാണ്. അലന് പരീക്ഷ എഴുതാൻ സർവകലാശാല അനുവദിച്ചാൽ സൗകര്യവും ക്രമീകരണവും ഒരുക്കാൻ എൻഐഎയ്ക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.

കണ്ണൂർ യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാർത്ഥിയാണ് അലൻ. ഈ മാസം നടക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ് അലൻ കോടതിയെ സമീപിച്ചത്. നാളെയാണ് എൽഎൽബി രണ്ടാം സെമസ്റ്റർ പരീക്ഷ ആരംഭിക്കുന്നത്.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ