പൂജപ്പുര ജയിലില്‍ മിന്നല്‍ പരിശോധന; പി.എസ്‌.സി പരീക്ഷാത്തട്ടിപ്പ് കേസിലെ പ്രതിയില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു

പൂജപ്പുര ജയിലില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിലേയും പിഎസ്‌സി പരീക്ഷാത്തട്ടിപ്പിലേയും പ്രതിയില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ് പ്രതിയായ നസീമില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. മിന്നല്‍ പരിശോധനയില്‍ കഞ്ചാവ് ഉള്‍പ്പെടെ കണ്ടെത്തിയതോടെ നസീം ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തു.

യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വര്‍ഷ പൊളിറ്റിക്‌സ് വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസിലാണ് യൂണിറ്റ് സെക്രട്ടറി നസീം പിടിയിലായത്. കേസിലെ ഒന്നും രണ്ടും പ്രതികള്‍ പിഎസ്‌സി നടത്തിയ സിവില്‍ പൊലീസ് ഓഫീസറുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പരീക്ഷ ക്രമക്കേട് തെളിയുന്നത്. പരീക്ഷ തട്ടിപ്പ് നടത്തിയതായി നസീം കുറ്റസമ്മതം നടത്തിയിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ