ശിവരഞ്ജിത്തും നസീമും പി.ജി പരീക്ഷകളിലെ സെമസ്റ്ററുകളില്‍ തോറ്റതിന്റെ രേഖകള്‍ പുറത്ത്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥി  അഖില്‍ ചന്ദ്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയും പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ റാങ്ക് ജേതാക്കളുമായ ശിവരഞ്ജിത്തും നസീമും ബിരുദാനന്തര ബിരുദ പരീക്ഷകളിലെ മിക്ക സെമസ്റ്ററുകളിലും തോറ്റതിന്റെ രേഖകള്‍ പുറത്ത്.

പല വിഷയങ്ങളിലും എഴുത്തുപരീക്ഷയില്‍ ലഭിച്ചത് പൂജ്യം മാര്‍ക്കാണ്. ഇരുവരും എം.എ ഫിലോസഫി ഒന്നാം സെമസ്റ്റര്‍ രണ്ടുതവണ എഴുതിയിട്ടും ജയിച്ചില്ല.ശിവരഞ്ജിത്തിന് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാംറാങ്കും നസീമിന് 28-ാം റാങ്കുമാണ് ലഭിച്ചത്.

2018 മെയ് മാസം ശിവരഞ്ജിത്ത് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയത്. ഒന്നാം സെമസ്റ്ററിലെ നാലു പേപ്പറുകള്‍ക്കും പരാജയപ്പെട്ടു. 2019-ല്‍ വീണ്ടും ഈ പരീക്ഷകളെഴുതിയെങ്കിലും ജയിച്ചില്ല.

ആദ്യത്തെ തവണ ക്ലാസിക്കല്‍ ഇന്ത്യന്‍ ഫിലോസഫി പേപ്പറിന് നാല് മാര്‍ക്കാണ് ലഭിച്ചത്. സപ്ലിമെന്ററി പരീക്ഷയില്‍ ഈ പേപ്പറിന് 12 മാര്‍ക്കും ലഭിച്ചു. വെസ്റ്റേണ്‍ ഫിലോസഫിക്ക് മൂന്നര മാര്‍ക്കും മൂന്നാം പേപ്പറിന് 13 മാര്‍ക്കും ലഭിച്ചു. നാലാംപേപ്പര്‍ മോറല്‍ ഫിലോസഫിക്ക് 46.5 മാര്‍ക്ക് ലഭിച്ചിട്ടുണ്ട്.

രണ്ടാംപ്രതി എ.എന്‍. നസീം പുനഃപ്രവേശനം നേടിയാണ് എം.എ ഫിലോസഫിക്ക് പഠിക്കുന്നത്. 2019-ല്‍ സെക്കന്‍ഡ് സെമസ്റ്റര്‍ സപ്ലിമെന്ററിയില്‍ ഇന്റേണല്‍ 10 മാര്‍ക്കും തിയറിക്ക് പൂജ്യം മാര്‍ക്കുമാണ് ലഭിച്ചത്. മോഡേണ്‍ വെസ്റ്റേണ്‍ ഫിലോസഫി പേപ്പറുകള്‍ രണ്ടിനും പൂജ്യം. എന്നാല്‍ ഇന്റേണല്‍ മാര്‍ക്ക് ലഭിച്ചിട്ടുണ്ട്.

അതേസമയം, ശിവരഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. യൂണിവേഴ്സിറ്റി ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് വേണ്ടിയാണ് ശിവരഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങുന്നത്

ശിവരഞ്ജിത്തിനെതിരെ വ്യാജരേഖ ചമച്ചതിനും മോഷണത്തിനും കേസെടുത്തിരുന്നു. അഖിലിനെ ആക്രമിച്ച കേസിലെ പ്രതികളായ ആരോമല്‍, ആദില്‍ എന്നിവര്‍ പരീക്ഷയെഴുതുന്നതിനായി ഇന്ന് പൊലീസിന്റെ സാനിധ്യത്തില്‍ കോളജിലെത്തിക്കും.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍