അനശ്ചിതത്വങ്ങള്‍ അവസാനിച്ചു, കെ മുരളീധരന്‍ പ്രചരണ രംഗത്ത്; 5ന് ചേലക്കരയും 10ന് പാലക്കാടും

ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിറങ്ങി കോണ്‍ഗ്രസ് നേതാവി കെ മുരളീധരന്‍. നിലനിന്ന അനശ്ചിതത്വങ്ങള്‍ക്കും വിവാദ പ്രസ്താവനകള്‍ക്കും ഒടുവിലാണ് കെ മുരളീധരന്‍ പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയ്ക്കായി വയനാട് ലോക്‌സഭ മണ്ഡലത്തിലാണ് കെ മുരളീധരന്‍ ആദ്യം പ്രചരണ പരിപാടിയില്‍ പങ്കെടുത്തത്.

വയനാട് ലോക്‌സഭ മണ്ഡലത്തിലെ കോടഞ്ചേരി നൂറാംതോട് കുടുംബ യോഗത്തില്‍ പങ്കെടുത്ത് മുരളീധരന്‍ സംസാരിച്ചു. തന്നെ കൈപിടിച്ചുയര്‍ത്തിയ രാജീവ് ഗാന്ധിയുടെ മകള്‍ക്ക് വേണ്ടിയാണ് ആദ്യം പ്രചരണത്തിനിറങ്ങേണ്ടതെന്ന് തോന്നിയെന്ന് മുരളീധരന്‍ പറഞ്ഞു. അതേ സമയം ചേലക്കരയിലും പാലക്കാടും പ്രചരണത്തിനിറങ്ങുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഈ മാസം 5ന് മുരളീധരന്‍ ചേലക്കരയിലും 10ന് പാലക്കാടും പ്രചരണത്തിനെത്തും. മൂന്നിടത്തും പ്രചരണ പരിപാടികളില്‍ സജീവമാകണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചതായി മുരളീധരന്‍ പറഞ്ഞു. എന്നാല്‍ പാലക്കാട്ടേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവിന്റെ കത്ത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം