സെര്‍വര്‍ തകരാര്‍ പരിഹരിക്കാനായില്ല; കേരളത്തിലെ റേഷന്‍ കടകള്‍ നാളെയും മറ്റന്നാളും കൂടി അടച്ചിടും

സെര്‍വര്‍ തകരാര്‍ പരിഹരിക്കാനാവാത്തതിനാല്‍ കേരളത്തിലെ റേഷന്‍ കടകള്‍ നാളെയും മറ്റന്നാളും കൂടി അടച്ചിടും. തകരാര്‍ പരിഹരിക്കാന്‍ 2 ദിവസം വേണം എന്ന് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ ആവശ്യപ്പെട്ടു.

29ന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. അതേസമയം, ഈ മാസത്തെ റേഷന്‍ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്. ആറാം തിയതി മുതല്‍ മാത്രമേ മെയിലെ റേഷന്‍ വിതരണം തുടങ്ങൂ. ഇ പോസ് സര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍  നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു.

ഇ-പോസ് മെഷീനുകളിലെ തകരാര്‍ പരിഹരിക്കാന്‍ വേണ്ടി സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് 4 മണി വരെ അടച്ചിടുമെന്ന് രാവിലെ അറിയിച്ചിരുന്നു. സര്‍വര്‍ തകരാര്‍ മൂലം തുടര്‍ച്ചയായി റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. മെഷീന്‍ തകരാര്‍ മൂലം പാലക്കാട് ഇന്ന് റേഷന്‍ വിതരണം മുടങ്ങി.

നാലു ദിവസമായി ജില്ലയില്‍ റേഷന്‍ വിതരണം സെര്‍വര്‍ തകരാര്‍ മൂലം പ്രതിസന്ധിയിലാണ്. വയനാട്ടിലും റേഷന്‍ വിതരണം മുടങ്ങിയിരുന്നു. നാലു ദിവസമായി ഇവിടെയും റേഷന്‍ വിതരണം സെര്‍വര്‍ തകരാര്‍ മൂലം പ്രതിസന്ധിയിലായിരുന്നു.

Latest Stories

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ