കേരളത്തില്‍ യുഡിഎഫ് തരംഗം, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് സണ്ണി ജോസഫ്; 'ഫലം വന്ന ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും, ചേരി തിരിഞ്ഞുള്ള പോര് നിര്‍ത്തണം'

കേരളത്തില്‍ യുഡിഎഫ് തരംഗമാണെന്നും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നേതാക്ള്‍ക്കിടയിലു സോഷ്യല്‍ മീഡിയയിലും നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകള്‍ തള്ളിയാണ് കെപിസിസി അധ്യക്ഷന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും പരസ്യ അഭിപ്രായപ്രകടനം ശരിയല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടി വേദികളിലാണെന്നും കെപിസിസി അധ്യക്ഷന്‍ താക്കീത് നല്‍കി. ഉചിതമായ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. മുതിര്‍ന്ന നേതാക്കള്‍ മാതൃക കാണിക്കണമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. ചേരി തിരിഞ്ഞുള്ള പോര് നിര്‍ത്തണമെന്ന പറഞ്ഞ സണ്ണി ജോസഫ് ഇതല്ല സമയമെന്നും വ്യക്തമാക്കി. അഭിപ്രായം പറയേണ്ട സമയം ഇതല്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയ കെപിസിസി അധ്യക്ഷന്‍ കെസിയെ പിന്തുണച്ചുള്ള നീക്കത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും പറഞ്ഞു.

പരസ്യ പ്രതികരണം പാടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം ദീപ ദാസ് മുന്‍ഷി നിര്‍ദേശം നല്‍കി എന്നും കെപിസിസി അധ്യക്ഷന്‍ വെളിപ്പെടുത്തി. നേരത്തെ എല്ലാവരും ഒരുമിച്ച് നൃത്തം ചെയ്യേണ്ട സമയത്ത് ആരും സിംഗിള്‍ ആയി നൃത്തം ചെയ്യരുത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് എല്ലാവരേയും ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ. മുരളീധരനും രംഗത്ത് വന്നിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടത്തുന്നവരോട് സഹതാപം മാത്രമാണെന്നും പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി പോകുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവര്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇടാന്‍ പാടില്ലെന്നും അത് പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്നും കെ.സുധാകരന്റെ പോസ്റ്റിനെ കുറിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സുധാകരന്‍ കെ.സി.വേണുഗോപാലിനെ പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഇപ്പോള്‍ ഒച്ചവെച്ചിട്ട് ഒരു കാര്യവും ഇല്ല. വേണ്ട സമയത്ത് വേണ്ട കാര്യങ്ങള്‍ നടക്കുമെന്ന് കെ. മുരളീധരന്‍ പറഞ്ഞു.കെ.സി. വേണുഗോപാലിന് വേണ്ടിയും വി.ഡി. സതീശനുവേണ്ടിയും ചേരിതിരിഞ്ഞ് മുഖ്യമന്ത്രിപദത്തിനായുള്ള അവകാശവാദം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യമാണ് താന്‍ പറയുന്നതെന്നും എല്ലാവരും ഒരുമിച്ച് നൃത്തം ചെയ്യേണ്ട സമയത്ത് ആരും സിംഗിള്‍ ആയി നൃത്തം ചെയ്യരുത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നു’ എന്നും മുരളീധരന്‍ പറഞ്ഞു.

വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുതെന്നും ഗുണകരമാകില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഇപ്പോള്‍ ആരുടേയും പേര് വന്നിട്ടില്ല. ടീം യുഡിഎഫ് ആയിട്ടാണ് തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. മുസ്ലിം ലീഗ് യുഡിഎഫിന്റെ രണ്ടാമത്തെ ഘടകകക്ഷി ആണ്. 22 സീറ്റ് വരെ ലീഗിന് കിട്ടുമെന്നാണ് ഞങ്ങള്‍ കണക്കാക്കിയിട്ടുള്ളത്. അവര്‍ക്കെല്ലാം പങ്കുണ്ട്. അതാണ് ടീം യുഡിഎഫ്. ഹൈക്കമാന്‍ഡ് തന്നെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിര്‍ദേശം നല്‍കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും