പിവി അന്‍വറിനെ യുഡിഎഫ് റോഡിലിട്ട് പോയി; എല്‍ഡിഎഫ് വേണ്ടരീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് എ വിജയരാഘവന്‍

പിവി അന്‍വറിന് യുഡിഎഫ് സ്വീകരണം നല്‍കിയിട്ട് റോഡിലിട്ട് പോയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. അന്‍വര്‍ ഇടതിന്റെ ഒപ്പം നില്‍ക്കുമ്പോള്‍ മാത്രമാണ് വിജയഘടകമാകുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. അന്‍വറിനെ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് അന്‍വറിനെ വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇടതുപക്ഷ സ്വതന്ത്രനാകുമ്പോള്‍ മാത്രമാണ് അന്‍വറിന് വിജയഘടകങ്ങളുണ്ടാകുന്നുള്ളൂ. ബിജെപി തങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ തക്ക തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊന്നും രൂപീകരിക്കാന്‍ തങ്ങള്‍ തയാറല്ല. ബിജെപിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

ബിജെപിയോടുള്ള ഇടത് നിലപാടിലും മാറ്റമില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി. നിലപാടില്ലാത്ത വ്യക്തിയാണ് സതീശനും കൂട്ടരുമെന്നും യുഡിഎഫിന് വലിയ തിരിച്ചടി നേരിടേണ്ടി വരും. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ ഭരണനേട്ടങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നും വിജയരാഘവന്‍ പറയുന്നു.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ