തകർന്നടിഞ്ഞ് എൽ.ഡി.എഫ്, ലീഡ് ചെയ്യുന്നത് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മാത്രമോ എന്ന ചോദ്യം ഉയരുന്നു

അപ്രതീക്ഷിതമായ വമ്പൻ മുന്നേറ്റം കേരളത്തിൽ യു ഡി എഫ് നേടി എന്നതാണ് കേരളം കാഴ്ച വെയ്ക്കുന്ന തിരഞ്ഞെടുപ്പ് ചിത്രം. കേരളത്തിൽ ഇടതുപക്ഷം പൂർണമായും തുടച്ചു നീക്കപ്പെടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന പ്രശ്നം. രാവിലെ 9 .45 നുള്ള ലീഡ് നില പരിശോധിക്കുമ്പോൾ യു ഡി എഫ് കേരളത്തിലെ 20 സീറ്റുകളിലും ശക്തമായ മുന്നേറ്റ പാതയിലാണ്. മാത്രവുമല്ല തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി ജെ പി രണ്ടാം സ്ഥാനത്ത് തുടരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഇതിൽ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന സ്ഥിതി പാലക്കാട്ടേതാണ്. എൽ ഡി എഫ് ഏറ്റവും ഉറപ്പായി കരുതിയ ഈ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠൻ പോലും പരാജയം ഏറെക്കുറെ സമ്മതിച്ച അവസ്ഥയിലായിരുന്നു. എന്നാൽ
പാലക്കാട് ശ്രീകണ്ഠൻ മികച്ച ലീഡിലേക്ക് നീങ്ങിയിരിക്കുകയാണ്. അതുപോലെ കാസർഗോഡ് മണ്ഡലത്തിൽ എൽ ഡി എഫിനെ അമ്പരപ്പിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ വിജയക്കുതിപ്പിലേക്ക് നീങ്ങുന്നു എന്നതാണ് പ്രത്യേകത. ഒറ്റ സീറ്റുപോലും പാർലിമെന്റിൽ ഇല്ലാത്ത അവസ്ഥയിലേക്ക് സി പി എം നീങ്ങുന്നു എന്ന ദയനീയ സ്ഥിതിയും ഇപ്പോഴുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ പാർലിമെന്ററി ജനാധിപത്യത്തിൽ ഇടതുപക്ഷത്തിന് പ്രത്യേകിച്ച്, സി പി എമ്മിന് പ്രാതിനിധ്യം പോലും ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.

ഇന്ത്യയിലെ ആദ്യ പാർലമെന്റിൽ മുഖ്യ പ്രതിപക്ഷമായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും ദയനീയമായ സ്ഥിതി ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുകയാണ്. ഒന്നാം യു പി എ ഭരണകാലത്ത് 38 സീറ്റുകളോടെ ഭരണത്തിൽ നിർണായക സ്വാധീനമായിരുന്ന സി പി എം ഇന്ന് പാർലിമെന്റിൽ തുടച്ചു നീക്കപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. തിരഞ്ഞെടുപ്പിലെ ഫലത്തെ കുറിച്ച് ഒരു നിരീക്ഷകൻ പ്രതികരിച്ചത് ഇങ്ങിനെയാണ് – എൽ ഡി എഫ് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലീഡ് ചെയ്യുന്നു, അക്ഷരാർത്ഥത്തിൽ ഇത് ശരി വെയ്ക്കുന്ന രീതിയിൽ എൽ ഡി എഫിന്റെ സ്ഥിതി പരമ യനീയമായ അവസ്ഥയിലാണ് ദേശീയതലത്തിലും കേരളത്തിലും.

എൽ ഡി എഫിന്റെ പ്രതികരണങ്ങൾ വന്നിട്ടില്ലെങ്കിലും ബി ജെ പി ഇടതുപക്ഷത്തെ തുടച്ചു മാറ്റുന്നതിന് നടത്തിയ കരുനീക്കങ്ങൾ വിജയം കണ്ടു എന്നും വിലയിരുത്തേണ്ടതായി വരും.

Latest Stories

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര