വിവിധ പദ്ധതികളിലായി യുഡിഎഫ് സർക്കാർ 4,43,000 വീടുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്; യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി: വി. ഡി സതീശൻ

യുഡിഎഫ് സ‍‍ർക്കാരിൻ്റെ കാലത്ത് 4,43000 വീടുകൾ കോൺ​ഗ്രസ് നിർമ്മിച്ച് നൽകിയെന്ന പ്രതിപക്ഷ നേതാവിൻ്റെ വാദം നുണയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ലൈഫ് പദ്ധതി വരുന്നതിന് മുൻപ് വിവിധ പദ്ധതികളിലായാണ് ഉമ്മൻ ചാണ്ടി സർക്കാർ ഭവനം നിർമ്മിച്ച് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

നിയമ സഭയിൽ മന്ത്രിമാർ നൽകിയ മറുപടി ഇതിന് തെളിവാണെന്നും വിവിധ ഭവന പദ്ധതികൾ ചേർത്താണ് 4,43000 വീടുകൾ നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ എൽഡിഎഫ് സർക്കാരിൻ്റെ മന്ത്രിമാർ പറയുന്ന മറുപടികൾ തന്നെ 4,43000 വീടുകൾ നിർമ്മിച്ച കണക്കുകൾ വ്യക്തമാക്കുന്നുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു.

നിയമസഭയിലെ ചോദ്യോത്തര വേളയിൽ എൽഡിഎഫ് പ്രതിനിധികൾ നൽകിയ രേഖകൾ വിശദീകരിച്ചാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി നൽകിയത്. മുഖ്യമന്ത്രി നുണ മാത്രം പറയുന്നുവെന്നും യമണ്ടൻ നുണ പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും അദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതിൽ പിന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നുണ മാത്രമാണ് പറയുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

Latest Stories

പാലക്കാട് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് ഭീഷണി, ഇത് സ്ത്രീകൾ ഗൗരവത്തോടെ കാണണം; കേരളത്തിന് പുറത്ത് കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഒന്നിച്ചാണെന്ന് മോദി

'പാലക്കാട് കേരളത്തിലേക്കുള്ള ബിജെപിയുടെ കവാടം', ബിജെപി കേരളത്തില്‍ അതിവേഗ വികസനം കൊണ്ടുവരും; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മോദി പാലക്കാടെത്തി

16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം; വിലക്കേർപ്പെടുത്തുന്ന ആദ്യ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായി ഇന്തോനേഷ്യ

കോണ്‍ഗ്രസ് പിരിച്ച പണം ദുരന്തത്തില്‍ മരിച്ചവരുടെ ചോര പുരണ്ടത്; അത് ഏത് അക്കൗണ്ടിലെന്നും എത്ര രൂപ നിക്ഷേപിച്ചുവെന്നും വ്യക്തമാക്കണം : കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്

നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് അമേരിക്ക അപലപിച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റിലെ യുഎസ്-ഇസ്രായേൽ സർവകലാശാലകളെ ആക്രമിക്കും; ക്യാമ്പസുകളിൽ നിന്ന് ഒരു കിലോമീറ്റ‍ർ മാറി നിൽക്കണമെന്ന് ഇറാൻ

'ജനങ്ങൾ വ്യാജവാർത്തകളിൽ വിശ്വസിക്കരുത്' പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്കാരെ സഹായിച്ചതിന് ഗൾഫ് രാജ്യങ്ങളോട് നന്ദി പറഞ്ഞ് മോദി

എൻ‌ഡി‌എ സർക്കാരിനെ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ കൊണ്ടുവരാൻ അസമിലെ ജനങ്ങൾ ആവേശഭരിതരാണ്; തെരഞ്ഞെടുപ്പിൽ 90ലധികം സീറ്റുകൾ നേടും : അമിത് ഷാ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടിവികെ; വിജയ് രണ്ട് സീറ്റുകളിൽ മത്സരിക്കും

'അതിനെക്കുറിച്ച് എസ്ഡിപിഐക്കാരോട് തന്നെ പോയി ചോദിക്ക്', ഇന്നലെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളല്ല ഞാൻ: ഡീൽ ചോദ്യങ്ങളിൽ ക്ഷുഭിതനായി മുഖ്യമന്ത്രി

കൊച്ചിയിൽ വൻ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ