'അഴിമതിക്കെതിരെ ഒരു വോട്ട്'; യുഡിഎഫ് തിരഞ്ഞെടുപ്പ് മുദ്രാവാക്യം പിൻവലിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച അഴിമതിക്കെതിരെ ഒരു വോട്ട് എന്ന് മുദ്രാവാക്യം യുഡിഎഫ് പിൻവലിച്ചു. മുദ്രാവാ​ക്യത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ നിന്നുൾപ്പെടെ വിമർശനങ്ങൾ ഉയർന്നിരുന്നു.

അഴിമതിക്കേസിൽ രണ്ട് യുഡിഎഫ് എംഎൽഎമാർ ജയിലിലാകുകയും കൂടുതൽ പേർക്കെതിരെ നടപടി വരികയും ചെയ്ത സാഹചര്യത്തിൽ ഈ മുദ്രാവാക്യം തിരിച്ചടിയാകുമെന്ന് കണ്ടാണ് യു.ഡി.എഫ് തീരുമാനം തിരുത്തിയത്.

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ വി കെ ഇബ്രാഹിംകുഞ്ഞും, സ്വർണനിക്ഷേപ തട്ടിപ്പ് കേസിൽ എം സി കമറുദ്ദീനുമാണ് ഇപ്പോൾ റിമാൻഡിൽ കഴിയുന്നത്.

പുനർജനിക്കുന്ന ഗ്രാമങ്ങൾ, ഉണരുന്ന നഗരങ്ങൾ” എന്നതാണ് യു.ഡി.എഫിന്റെ പുതിയ മുദ്രാവാക്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തിറക്കിയ യുഡിഎഫ് പ്രകടനപത്രികയിലാണ് പുതിയ മുദ്രാവാക്യമുള്ളത്.

പ്രകടന പത്രികയിലെ വാ​ഗ്ദാനങ്ങൾക്കെതിരെയും വിമർശനം ഉയർന്നു കഴിഞ്ഞു. കോവിഡ് വാ​ക്സിന് വന്ന് കഴിഞ്ഞാൽ വാർഡ് തലങ്ങളിൽ ഇടപ്പെട്ട് വാക്സിൻ എല്ലാ ജനങ്ങളിലുമെത്തിക്കുമെന്നാണ് പ്രധാന വാ​ഗ്ദാനം.

Latest Stories

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ