എറണാകുളത്ത് ആറ് മുതൽ എട്ടു സീറ്റിൽ വരെ ട്വൻ്റി- 20 മത്സരിക്കും; തൃപ്പൂണിത്തുറയിൽ സാബു ജേക്കബ് നേരിട്ടിറങ്ങണമെന്നും നിർദേശം

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ പരമാവധി സീറ്റുകൾ ട്വൻ്റി- 20യ്ക്ക് വിട്ടു നൽകാൻ എൻഡിഎ. ആറ് മുതൽ എട്ടു സീറ്റിൽ വരെ എറണാകുളം ജില്ലയിൽ ട്വൻ്റി- 20 മത്സരിക്കും. തൃപ്പൂണിത്തുറയിൽ സാബു ജേക്കബ് നേരിട്ട് ഇറങ്ങണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്.

ബിജെപി വോട്ടുകൾക്കൊപ്പം ട്വൻ്റി- 20 വോട്ടുകൾ സമാഹരിക്കാനായാൽ ജയം ഉറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ദേശീയ നേതൃത്വത്തോട് സാബു ജേക്കബ് തീരുമാനം അറിയിച്ചിട്ടില്ല.

അതേസമയം, നിയമസഭയിലേക്ക് മത്സരിക്കാൻ കേന്ദ്ര മന്ത്രിയും ഒരുങ്ങുന്നുവെന്ന് വിവരം. ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്ഥാനാർഥി ആകും. ബിജെപിയുടെ പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി. മണ്ഡലത്തിൽ കേന്ദ്രീകരിക്കാൻ ജോർജ് കുര്യന് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശം ലഭിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ