'മഹാത്മാ ഗാന്ധിയെ വിറ്റ് കാശാക്കാൻ ശ്രമിക്കുന്നയാൾ, തുഷാർ ഗാന്ധിയും രാഹുൽ ഗാന്ധിയും ഒരേ ജനുസ്സ്'; വിമർശിച്ച് വി മുരളീധരന്‍

ആർഎസ്എസിനെതിരായ തുഷാർ ഗാന്ധിയുടെ പരാമർശത്തിൽ നിയമനടപടി ആലോചിച്ച് തീരുമാനിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ഭരണഘടന ഉറപ്പ് നൽകുന്നതാണ് വിയോജിക്കാനുള്ള അവകാശം. ലാത്തിയും തോക്കും കൊണ്ട് കാവൽ നിന്നാൽ ആർഎസ്എസുകാർ പ്രതിഷേധിക്കാതിരിക്കില്ല. ഗാന്ധി കുടുംബത്തിൽ ജനിച്ചത് കൊണ്ട് എല്ലാവരും മഹാത്മാക്കൾ ആവില്ലെന്നും മുരളീധരന്‍ പറഞ്ഞു.

തുഷാർ ഗാന്ധി, മഹാത്മാ ഗാന്ധിയെ വിറ്റ് കാശാക്കാൻ ശ്രമിക്കുന്നയാളാണ്. തുഷാർ ഗാന്ധി പ്രസംഗിച്ചപ്പോൾ അതെ വേദിയിൽ പ്രതിഷേധിക്കാമോ എന്നാണ് ചിലർ ചോദിക്കുന്നത്. കണ്ണൂരിൽ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗിച്ച വേദിയിൽ ഇർഫാൻ ഹബീബ് പ്രസംഗം തടസപ്പെടുത്തിയില്ലേ. തുഷാർ ഗാന്ധിയെ ആരും സ്റ്റേജിൽ കയറി ആക്രമിച്ചില്ലല്ലോയെന്നും മുരളീധരന്‍ ചോദിച്ചു.

തുഷാർ ഗാന്ധിയും രാഹുൽ ഗാന്ധിയും ഒരേ ജനുസ്സ്. ഭരണഘടന കയ്യിൽ പിടിച്ചാണ് നടപ്പ്. തുഷാർ ഗാന്ധി കഴിഞ്ഞ 20 കൊല്ലമായി മത്സരിക്കാൻ നടക്കുന്നു. കോൺഗ്രസ് ടിക്കറ്റ് കൊടുത്തിട്ടില്ല. പിന്നാലെ നടന്നിട്ടും മത്സരിക്കാൻ ടിക്കറ്റ് കൊടുക്കാത്ത കോൺഗ്രസാണ് തുഷാർ ഗാന്ധിയെ അപമാനിക്കുന്നത്. കോൺഗ്രസുക്കാർക്ക് പകൽ ഗാന്ധി തൊപ്പി. രാത്രി ഏഴ് മണി കഴിഞ്ഞാൽ അവരെ എവിടെ കാണുമെന്ന് എല്ലാവർക്കും അറിയാമെന്നും മുരളീധരന്‍ പരിഹസിച്ചു.

നെയ്യാറ്റിൻകരയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ തുഷാർ ഗാന്ധിക്കെതിരെ ബിജെപി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. തുഷാർ ഗാന്ധിക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ ബിജെപി ആർഎസ്എസ് പ്രവർത്തകരെ ആദരിച്ചു.

Latest Stories

ഭീകരവാദവും ഭിക്ഷാടനവും, മുന്‍പന്തിയില്‍ പാകിസ്ഥാന്‍ തന്നെ; പാക് പൗരന്മാര്‍ക്ക് ഇനി യുഎഇയില്‍ വിസ ലഭിക്കുക അതികഠിനം; പാക് ഭിക്ഷാടകരുടെ കണക്കുകള്‍ പുറത്ത്

തുര്‍ക്കി ഫാഷന്‍ ഇന്ത്യയില്‍ വേണ്ട; വസ്ത്രങ്ങളിലും തിരിച്ചടി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മിന്ത്ര-അജിയോ സൈറ്റുകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഒഴിവാക്കി

LSG VS SRH: നിന്റെ ശമ്പളം മറന്നേക്ക്, തോൽവിക്ക് ഞാൻ എന്തിന് പൈസ തരണം; വീണ്ടും ഫൊപ്പായി ഋഷഭ് പന്ത്

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

LSG VS SRH: വണ്ടിയിൽ കൊള്ളിക്കാതെടാ, പന്ത് വാവ ഉണ്ടാക്കുന്ന ചിലവ് തന്നെ സഹിക്കാൻ വയ്യ; ലക്‌നൗവിന് ഗംഭീര തുടക്കം

പ്രതിനിധി സംഘത്തിനൊപ്പം ആദ്യം പോകുന്നത് ഗയാനയിലേക്ക്; ഒടുവില്‍ അമേരിക്കയിലേക്ക്, പ്രതികരണവുമായി ശശി തരൂര്‍

ഇത് വീഴ്ചയല്ല, കുറ്റകൃത്യമാണ്; ജയശങ്കറിന്റേത് വിനാശകരമായ മൗനം'; പാകിസ്ഥാനെ അറിയിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?; ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഇഡി ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന അഭിപ്രായമില്ല; ഇഡിയിലുള്ളത് അധികവും സഖാക്കളെന്ന് കെ സുരേന്ദ്രന്‍

IPL 2025: അവനെ ഇനി കൊല്‍ക്കത്തയ്ക്ക് വേണ്ട, അടുത്ത ലേലത്തില്‍ കൈവിടും, ഇങ്ങനെ പോയാല്‍ ശരിയാവില്ല, ടീമിന് ഒരു ഉപകാരവും ഇല്ലാത്തവനായി പോകരുത്

പുത്തന്‍ രൂപത്തില്‍ ഒരേയൊരു രാജാവ്‌.. 2025 ടൊയോട്ട ഫോർച്യൂണർ !