'വ്യാജ പരാതി നല്‍കി അപമാനിക്കാന്‍ ശ്രമിക്കുന്നു, സാമൂഹിക വിമര്‍ശകനായ എന്നെ വലയ്ക്കുന്നു'; യുവനടി റിനി ആൻ ജോർജിനെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

യുവനേതാവിനെതിരെ ആരോപണമുയർത്തിയ യുവനടി റിനി ആൻ ജോർജിനെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. വ്യാജ പരാതി നല്‍കി തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും സാമൂഹിക വിമര്‍ശകനായ തന്നെ വലയ്ക്കുകയാണെന്നും കാണിച്ചാണ് രാഹുല്‍ ഈശ്വറിന്റെ പരാതി. ഡിജിപിക്കാണ് രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയത്.

സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ടാണ് രാഹുല്‍ ഈശ്വര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. തനിക്കെതിരെ പൊലീസില്‍ വ്യാജ പരാതി നല്‍കി അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും സാമൂഹിക വിമര്‍ശകനായ തന്നെ വലയ്ക്കുകയാണെന്നും രാഹുൽ ഈശ്വർ പരാതിയിൽ പറയുന്നു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യാതൊരു പരാതിയും തന്നെ ഇല്ലെന്ന് റിനി പൊതുവേദിയില്‍ പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ബഹുമാനത്തോടെയാണ് താന്‍ റിനിയോട് പെരുമാറിയതെന്നും രാഹുല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവുണ്ടോയെന്നതാണ് താന്‍ ഉന്നയിച്ച ചോദ്യമെന്നും രാഹുല്‍ പരാതിയില്‍ ഉന്നയിക്കുന്നു. അതേസമയം ഇക്കഴിഞ്ഞ ദിവസം തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ റിനി നൽകിയ പരാതിയിൽ ഉടൻ നടപടി എടുക്കണമെന്ന് ഡിജിപി നിർദേശം നൽകിയിരുന്നു. രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ, ക്രൈം നന്ദകുമാ‍‍‍ർ അടക്കമുളളവര്‍ക്ക് എതിരെയാണ് റിനി മുഖ്യമന്ത്രി ഉൾപ്പെടെ പരാതി നൽകിയിരുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ