കോവിഡ് മാർഗനിർദേശം പാലിക്കുക ശ്രമകരം; സംസ്ഥാനത്തെ ചില മുസ്ലിം പള്ളികൾ തുറക്കാനാകില്ലെന്ന് പള്ളികമ്മിറ്റി പ്രതിനിധികൾ

കോവിഡ് മാർഗനിർദേശ പാലിക്കുക ശ്രമകരമാണ് എന്നതിനാൽ സംസ്ഥാനത്തെ ചില മുസ്ലിം പള്ളികൾ തുറന്നു പ്രവർത്തിക്കില്ലെന്ന് തീരുമാനിച്ചതായി മാധ്യമം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് നടക്കാവ് പുതിയ പള്ളി, മാനഞ്ചിറ പട്ടാളപള്ളി, കണ്ണൂരിലെ അബ് റാർ മസ്ജിദ്, തിരുവനന്തപുരം പാളയം പള്ളി അടക്കമുള്ളവയാണ് പ്രാർത്ഥനയ്ക്കായി തുറന്ന് നൽകേണ്ടെന്ന് പരിപാലന സമിതി തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്. പ്രാർത്ഥനക്കെത്തുന്നവരെ നിരീക്ഷിക്കുക പ്രയാസകരമാണെന്ന് പള്ളി കമ്മിറ്റി പ്രതിനിധികൾ അറിയിച്ചു.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരം പ്രധാന പട്ടണങ്ങളിലെ പള്ളികൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കില്ല. നൂറു പേർക്ക് പ്രാർത്ഥനയിൽ സംബന്ധിക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിട്ടുള്ളത്.

പട്ടണങ്ങളിലെ പള്ളികളിൽ പ്രാർത്ഥനയ്ക്കായി നൂറുലധികം പേർ വരുന്നത് നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണിത്. കൂടാതെ, പള്ളിയിൽ എത്തുന്നവരുടെ അധാർ കാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ ശേഖരിച്ച് വെയ്ക്കണം.

അതേസമയം, ഗ്രാമപ്രദേശങ്ങളിലെ പള്ളികൾ വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കായി തുറന്നു കൊടുക്കാനാണ് കമ്മിറ്റികളുടെ തീരുമാനം. പ്രാർത്ഥനയ്ക്കെത്തുന്നവർ കുറവായ സാഹചര്യത്തിൽ ഗ്രാമപ്രദേശങ്ങളിലെ പള്ളിയിൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാൻ സാധിക്കുമെന്നാണ് വിവരം.

കേരളത്തിൽ ചൊവ്വാഴ്ച മുതൽ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ നിർദേശം പുറപ്പെടുവിച്ചിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ