വടകരയിൽ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, ഒരു സ്ത്രീ മരിച്ചു, 12 പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് മരണവീട്ടിലേക്ക് പോയ വാഹനം

കോഴിക്കോട് വടകര മടപ്പള്ളിയിൽ ദേശീയ പാതയിൽ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വാഹനാപകടത്തിൽ ഒരു സ്ത്രീ മരിച്ചു. സാലിയ ( 60) ആണ് മരിച്ചത്. 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

കോട്ടയം പാലായില്‍നിന്ന് കാസര്‍കോട് വെള്ളരിക്കുണ്ടിലെ മരണവീട്ടിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ മറ്റുള്ളവർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ന് പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്. ദേശീയ പാതയില്‍ നിന്ന് വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വടകരയില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സേനയുടെ രണ്ടുവാഹനങ്ങളിലും ആംബുലന്‍സുകളിലുമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത