'ബെൻസ് ബസിൽ യാത്ര ചെയ്യുന്നത് ട്രാഫിക് ജാം ഒഴിവാക്കാൻ'; വിവാദത്തിൽ ന്യായീകരണവുമായി മന്ത്രി ആന്‍റണി രാജു

നവകേരള സദസിന് പോകാനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരു കോടിയുടെ ആഡംബര ബസ് ഒരുക്കുന്നതിനെ ന്യായീകരിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്ത്. ബസ് മോഡി പിടിപ്പിക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. ബസിൽ യാത്ര ചെയ്യുന്നത് ട്രാഫിക് ജാം ഒഴിവാക്കാനാണെന്നും ആന്റണി രാജു പ്രതികരിച്ചു.

21 മന്ത്രിമാരും അവരുടെ എസ്കോർട്ടും കൂടി 75 വാഹനം ഉണ്ടാകും. ആ തിരക്ക് ഒഴിവാക്കാനാകും. മുഖ്യമന്ത്രി ഉൾപ്പെടെ ബെൻസ് ബസിലാണ് യാത്ര ചെയ്യുന്നത്. സാമ്പത്തികമായ ലാഭം ബസിൽ യാത്ര ചെയ്യുന്നതാണ്. ബസ് ബഡ്ജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി ഉപയോഗിക്കാൻ കഴിയും.18 ആം തിയതി ബസിൽ നിന്നായിരിക്കും നവകരേള സദസിനായി യാത്ര തിരിക്കുക. രഹസ്യ കേന്ദ്രത്തിലല്ല ബസ് നിർമാണം നടക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

നവ കേരള സദസിനായുള്ള സ്പെഷ്യൽ ബസിനായി ഫണ്ട് അനുവദിച്ച് ഉത്തരവിറങ്ങിയത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് ബസിനായി അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ ട്രഷറിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം മറികടന്നാണ് ബസിന് പണം അനുവദിച്ചത്. ആഡംബര ബസിന്റെ പണി ബെംഗളൂരിവിൽ പുരോഗമിക്കുകയാണ്.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി